കുവൈത്ത് മംഗഫിലെ തീപിടുത്തം അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു

Pulamanthole vaarttha
രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളില്‍ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാനും മന്ത്രി ഉത്തരവിട്ടു
കുവൈത്ത് സിറ്റി: അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സൗദ് അല്‍ ദബ്ബൂസ് ഉത്തരവിട്ടു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളില്‍ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാനും മന്ത്രി ഉത്തരവിട്ടു. ഇന്ന് പുലർച്ചെ മംഗഫ് സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പ് തീപിടുത്തവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഓണറേയും സ്ഥാപന ഉടമയെയും അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഉത്തരവിട്ടിരുന്നു. കുവൈത്തിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ സ്ഥലത്ത് 45പേരും ഹോസ്പിറ്റലിൽ വെച്ച് 4 പേരും മരണപെട്ടു. പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരണമടഞവരിൽ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിയോട് കൂടിയാണ് മങ്കെഫ് ബ്ളാക്ക് നാലിലുള്ള കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.
കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഒരു മലയാളിയുടെ വിവരം പുറത്ത്. ഒരാൾ കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ ((33) ആണ് മരിച്ചത്. സംഭവത്തിൽ മരിച്ചവരിൽ കൂടുതലും മലയാളികളും ഇന്ത്യക്കാരുമാണെന്നാണ് സൂചന. തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. മറ്റുള്ളവരുടെ പേരുവിവരങ്ങൾ വൈകാതെ പുറത്തുവിടും. അപകടത്തിൽ അൻപതിലേറെപ്പേർക്കു പരുക്കുണ്ട്. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാം.
മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണു സൂചന. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിൻ്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു.താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവർക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.
പരുക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെട്ടിടത്തിൽ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്ലാറ്റിലെ മറ്റു താമസക്കാർ പറഞ്ഞു.
കുവൈറ്റിൽ ഉണ്ടായ തീ പിടുത്തത്തിൽ മരിച്ചവരുടെ വിവരം
21 പേരുടെ വിവരങ്ങൾ ലഭ്യമായി.താഴെ പറയുന്നവരാണ് വിവിധ ആശുപത്രികളിൽ വെച്ച് മരണമടഞ്ഞത്.ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണമടഞ്ഞ മറ്റുള്ളവരുടെ പേര് വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകും.
1.ഷിബു വർഗീസ്
2 തോമസ് ജോസഫ്
3.പ്രവീൺ മാധവ് സിംഗ്
4.ഷമീർ
5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
6 ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ
7.കേളു പൊന്മലേരി
8 സ്റ്റീഫിൻ എബ്രഹാം സാബു
9 അനിൽ ഗിരി
10.മുഹമ്മദ് ഷെരീഫ് ഷെരീഫ
11.സാജു വർഗീസ്
12. ദ്വാരികേഷ് പട്ടനായക്
13 മുരളീധരൻ പി.വി
14 വിശ്വാസ് കൃഷ്ണൻ
15 അരുൺ ബാബു
16സാജൻ ജോർജ്
17 രഞ്ജിത്ത് കുണ്ടടുക്കം
18. റെയ്മണ്ട് മഗ്പന്തയ് ഗഹോൽ
19.ജീസസ് ഒലിവറോസ് ലോപ്സ്
20 ആകാശ് ശശിധരൻ നായർ
21 ഡെന്നി ബേബി കരുണാകരൻ