കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ കൊപ്പം സ്വദേശി മരിച്ചു
Pulamanthole vaarttha
കൊപ്പം : കുവൈത്തിൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് അബദ്ധത്തിൽ വീണ് മരിച്ച കൊപ്പം കീഴ്മുറി സ്വദേശി അർജുന്റെ (25) മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) നാട്ടിലെത്തിക്കും. സാൽമിയയിലെ ഹോട്ടൽ ജീവനക്കാരനായ അർജുൻ ഇക്കഴിഞ്ഞ ജൂൺ ഒൻപതിനാണ് താമസ സ്ഥലത്തെ പത്താം നിലയിൽ നിന്ന് അബദ്ധത്തിൽ വീണത്. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിലാണ് നിയമ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. തിങ്കളാഴ്ച കുവൈത്ത് സബാഹ് മോർച്ചറിയിലെ പൊതുദർശനത്തിന് ശേഷം, രാത്രി കുവൈത്ത് എയർവേസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് കീഴ്മുറിയിലെ കുടുംബ വീട്ടിൽ സംസ്കാരം നടത്തും.കീഴ്മുറി അങ്കണവാടി അധ്യാപിക സജിതകുമാരിയുടെയും ടി. രവീന്ദ്രകുമാറിന്റെയും മകനാണ്. സഹോദരിമാർ: സുരഭി, സുവർണ
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved