താത്കാലിക റോഡിൽ വെള്ളക്കെട്ട് കൊളത്തൂർ -വളാഞ്ചേരി റൂട്ടിലെ അമ്പലപ്പടിയിലെ പാലം ഒരുഭാഗം തുറന്നു നൽകി
Pulamanthole vaarttha
കൊളത്തൂർ : കഴിഞ്ഞ രാത്രി പെയ്ത അതിശക്തമായ മഴയിൽ കൊളത്തൂർ വളാഞ്ചേരി പാതയിൽ അമ്പലപ്പടിയിൽ പാലം നിർമാണത്തിനായി ഒരുക്കിയ താത്കാലിക പാത വെള്ളത്തിനടിയിലായതോടെ അധികൃതരുടെ നിർദേശപ്രകാരം നിർമാണം പൂർത്തിയായ പാലത്തിനു മുകളിലൂടെ താത്കാലികമായി വാഹനങ്ങൾക്ക് കടന്ന് പോകാൻ അനുമതി. ഇവിടെ പാലത്തിൻറെ അപ്രോച്ചു റോഡുകൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതോടെയാണ് പാലത്തിനു മുകളിൽ താത്കാലികമായി മണ്ണും ക്വാറി വേസ്റ്റും ഇട്ട് താത്കാലികമായി റോഡ് നിർമ്മിച്ചാണ് വാഹനങ്ങൾക്ക് കടന്ന് പോകാൻ അനുമതി നൽകിയിട്ടുള്ളത് .

പാലനിർമാണത്തിനായി നിർമിച്ച താത്കാലിക റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളക്കെട്ടും ചെളിയും കാരണം വാഹനഗതാഗതം ഏറെ ദുരിതത്തിലായിരുന്നു . പാലത്തിനു മുകളിലൂടെ ഒരുഭാഗത്തേക്ക് മാത്രം ഗതാഗതം പരിമിത പെടുത്തിയതിനാൽ നിലവിൽ ഈ പാതയിൽ ഗതാഗത കുരുക്ക് രൂക്ഷമാണ് .പരിഹാരമായി താഗത തടസ്സം ഇല്ലാതാക്കാൻ വാഹനങ്ങൾ മറ്റു വഴികൾ തേടുന്നതായിരിക്കും ഉചിതം.വളാഞ്ചേരി ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങൾ എടയൂർ റോഡ്-കുറുപ്പത്താൽ വഴിയും , പെരിന്തൽമണ്ണ ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങൾ സ്റ്റേഷൻ പടിയിൽ നിന്നും തിരിഞ്ഞു പോകുക.
വലിയ വാഹനങ്ങൾ വെങ്ങാട്, ഓണപ്പുട എന്നിവിടങ്ങളിൽ നിന്നും തിരിഞ്ഞു പോയി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved