കുറ്റിപ്പുറം മഞ്ചാടിയിൽ വാഹനാപകടത്തിൽ പകരനെല്ലൂർ സ്വദേശിനി മരണപ്പെട്ടു .
Pulamanthole vaarttha
കുറ്റിപ്പുറം :സ്ഥിരം അപകടമേഖലയായ കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ യുവതി പിറകെ വന്ന വാഹനം കയറി മരണപ്പെട്ടു വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലുർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്.ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിലുടെ പിറകെ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി കയറി ഇറങ്ങുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ ( 40) കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസം മുൻപ് ഇവിടെ നടന്ന വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു
യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved