വീട്ടിൽ പോകാൻ വണ്ടികിട്ടിയില്ല; കുന്നംകുളത്ത് നിർത്തിയിട്ട ബസ് മോഷ്ടിച്ച് പഴയ ഡ്രൈവർ
Pulamanthole vaarttha
കുന്നംകുളം : പുതിയ ബസ്റ്റാൻഡിൽ നിന്ന് ബസ് മോഷണം പോയി. ഗുരുവായൂർ-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ഇന്ന് പുലർച്ചയാണ് സംഭവം. രാവിലെ 4.13 ന് ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ സിസിടിവി ക്യാമറയിലും 4.19 ന് ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബസിൻറെ പഴയ ഡ്രൈവർ തന്നെയാണ് ബസ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവ് മദ്യ ലഹരിയിൽ ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പുതിയ ബസ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ് എടുക്കാൻ പുലർച്ചെ ബസ് ഉടമ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നക്കുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് മോഷ്ടാവിനായുളള അന്വേഷണം നടന്നത്. അന്വേഷണത്തിനൊടുവിൽ ബസ് ഗുരുവായൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved