പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണു രണ്ട് യുവാക്കൾ മരിച്ചു.

Pulamanthole vaarttha
പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് രണ്ട് യുവാക്കൾ മരിച്ചു. പെരുവമ്പ് വെള്ളപ്പന സ്വദേശി സി.വിനു (36), പൊൽപ്പുള്ളി വേർകോലി സ്വദേശി എൻ.വിനിൽ (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കൊഴിഞ്ഞാമ്പാറ സർക്കാർ ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്ന പഴയ വീട് പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടം നടന്നത്.
ഇരുവരും കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. തുടർന്ന് അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved