ഒരു കല്ലിൽ തൊട്ടതേ ഓർമ്മയുളൂ പിന്നീട് നടന്നത് പൊരിഞ്ഞയടി …കൊയിലാണ്ടി : തിക്കോടി പുറക്കാട് റോഡില്‍ അയല്‍വാസികള്‍ തമ്മില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന കൂട്ടത്തല്ല് വൈറലായി
Pulamanthole vaarttha
വഴിത്തര്‍ക്കം_ അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി വൈറൽ വീഡിയോ കാണാം 👇
തിക്കോടി/ കൊയിലാണ്ടി : തിക്കോടി പുറക്കാട് റോഡില്‍ അയല്‍വാസികള്‍ തമ്മില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. സ്ത്രീകളും പുരുഷന്മാരുമെല്ലാം പങ്കാളിയായ കൂട്ടത്തല്ലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.തിക്കോടി കോഴിപ്പുറത്താണ് സംഭവം നടന്നത്. പുറക്കാട് റോഡില്‍ നിന്നും പുതുക്കുടി റോഡിലേക്ക് പോകുന്നവഴിയില്‍ ചെറിയൊരു പ്രദേശത്തേക്ക് റോഡ് വെട്ടുന്നതിന്റെ ഭാഗമായി അതിര്‍ത്തി നിശ്ചയിച്ചതിലെ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഈ റോഡ് പ്രദേശവാസികള്‍ കാലങ്ങളായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട വാക്കേറ്റം അയല്‍വാസികള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിച്ചത്. തുടര്‍ന്ന് പ്രദേശത്തെ ജനപ്രതിനിധികളടക്കം വിഷയത്തില്‍ ഇടപെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved