ഞങ്ങൾ പോകുന്നുവെന്ന് ഭർത്താവിനും, മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാൻ ആകില്ലെന്ന് സഹോദരനും സന്ദേശം; രണ്ടു കുരുന്നുകളെയും കൂടെ കൂട്ടി സഫ വിതുമ്പലടക്കാനാകാതെ നാട്
Pulamanthole vaarttha
കോട്ടക്കൽ : നാലും ഒന്നും വയസുള്ള രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. നാവുനത്ത് വീട്ടിൽ റഷീദ് അലിയുടെ ഭാര്യ സഫുവയാണ് മക്കളായ ഫാത്തിമ മർഷീന, മറിയം എന്നിവരെ കൊന്ന ശേഷമാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. മരണത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങളാണ് എന്നാണ് പോലീസ് നൽകുന്ന പ്രാഥമികവിവരം ഇന്നലെ രാവിലെയാണ് യുവതിയെയും കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

സഫുവയും മക്കളും കിടന്നിരുന്ന മുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ടും അനക്കം ഇല്ലാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ശേഷം സഫുവയും അതേ ഷാളിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞദിവസം രാത്രിയിൽ ഇരുവരും തമ്മിലുണ്ടായ പിണക്കത്തെ തുടർന്ന് റഷീദലി മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ സഫുവ ഞങ്ങൾ പോവുകയാണ് എന്ന് റഷീദലിയുടെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നു. 5 മണിയോടെ മെസ്സേജ് ശ്രദ്ധയിൽ പെട്ട റഷീദലി സഫുവയുടെ മുറിയിലെത്തിയപ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു.അതേസമയം, ‘ മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാൻ ആകില്ല, അത് കൊണ്ട് പോകുന്നു ‘ എന്ന് സഹോദരി മരിക്കും മുൻപ് മെസ്സേജ് അയച്ചിരുന്നതായി സഫുവയുടെ സഹോദരൻ തസ്ലിം പറയുന്നു. സഫുവയുടെ ഉമ്മ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇവരെ കാണാൻ പോകണം എന്ന് സഫുവ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും ഇതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു എന്ന് ആണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved