പാലച്ചിറമാട് വളവ് വേറൊരു വട്ടപ്പാറ യാകുമോ

Pulamanthole vaarttha
24 മണിക്കൂറിനിടെ മറിഞ്ഞത് 3 ലോറികൾ;
കോട്ടക്കൽ : പുതിയ ദേശീയ പാത ഒരുങ്ങുന്നതോടെ പതിറ്റാണ്ടുകളായി അപകട ഭീതി നില നിന്നിരുന്ന വട്ടപ്പാറ വളവ് ഓർമ്മയാകുമ്പോൾ. കോട്ടക്കൽ പാലച്ചിറമാട് വളവിൽ ഭീതിയുടെ നിഴൽപരക്കുന്നു ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മറിഞ്ഞത് 3 ലോറികളാണ്. ദേശീയ പാതയിൽനിന്നും കോട്ടക്കൽ ഭാഗത്തേക്ക് സർവീസ് റോഡിൽ നിന്നും ഇറങ്ങി വരുന്ന ഡ്രൈവർമാർ വേഗത യിൽ എത്തുന്നതാണ് അപകടകാണം
കഴിഞ്ഞ ദിവസം മമ്മാലിപടിയിൽ രണ്ട് പേരുടെ മരണത്തിനും ഒരു ഡസനിലധികം വാഹനങ്ങളുടെ തകർച്ചക്കും ഇടയാക്കിയ അപകടത്തിൻറെ നടക്കത്തിൽ നിന്നും മുക്ത മാകുന്നതിന് മുൻപാണ് വീണ്ടും കോട്ടക്കലിലും പരിസര പ്രദേശങ്ങളിലും വാഹനാപകടങ്ങൾ വർധിക്കുന്നത് ഇത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട് പാലച്ചിറമാട് വളവിൽ
ഇന്നലെ പുലർച്ചെ ഉള്ളി കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ട അതേ വളവിൽത്തന്നെ ഇന്ന് പുലർച്ചെ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മറ്റൊരു ലോറിയും തുടർന്ന് വേറൊരു ലോറിയും നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽപ്പെട്ട ഒരു ലോറി സമീപത്തെ വീട്ടിലേക്ക് പാഞ്ഞുകയറുകയും ചെയ്തു.
തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഈ വീട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീടിന്റെ സൺഷെയ്ഡ് അടക്കം തകർന്നു. ലോറി മുന്നിലുണ്ടായിരുന്ന രണ്ട് പോസ്റ്റുകളിലും ഒരു തെങ്ങിലും ഇടിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
പുതിയ ദേശീയപാതയിൽ നിന്ന് പെട്ടെന്ന് സർവീസ് റോഡിലേക്കും പിന്നീട് പഴയ ദേശീയപാതയിലേക്കും പ്രവേശിക്കുന്ന വളവാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇറക്കവും വളവും ഒരുമിച്ചുള്ള ഈ ഭാഗത്ത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. പുതിയ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ പഴയ ദേശീയപാത ഒരുവശത്തേക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇത് അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും.ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ, ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അധികൃതർ എത്രയും പെട്ടെന്ന് പ്രശ്നത്തിൽ ഇടപെട്ട് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
അതുവരെ ഈ ഭാഗത്തുകൂടി വാഹനം ഓടിക്കുന്ന ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അമിത വേഗത ഒഴിവാക്കുക, വളവുകളിൽ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയൊരു പിഴവ് പോലും വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. വേറൊരു വട്ടപ്പാറ വളവ് ഇനി ഉണ്ടാവരുതേ എന്നാണ് നാട്ടുകാരുടെ പ്രാർത്ഥന.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved