കൊപ്പത്ത് നിയന്ത്രണം വിട്ട ബസ് വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറി : രണ്ടാൾക്ക് പരിക്ക്.
Pulamanthole vaarttha
കൊപ്പം : കൊപ്പം – പട്ടാമ്പി പാതയിൽ നക്ഷത്ര റീജൻസി ഹോട്ടലിന് സമീപം നിയന്ത്രണം വിട്ട ബസ് വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി അപകടം . സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (വെള്ളിയാഴ്ച ) രാവിലെ എട്ടുമണിയോടെയാണ് സംഭവം. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്. കൊപ്പം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved