വണ്ടൂർ കൂരാട് ഇന്നോവ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി

Pulamanthole vaarttha
മലപ്പുറം: വണ്ടൂരിന് സമീപം കൂരാട് ഇന്നോവ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെല്ലക്കുടി സ്വദേശി കുഞ്ഞിമുഹമ്മദ്, മകള്‍ താഹിറ എന്നിവരാണ് മരിച്ചത്. കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിമുഹമ്മദും താഹിറയും മരിച്ചത്.
താഹിറയുടെ മകള്‍ അന്‍ഷിദ മൈസൂരില്‍ നഴ്സിങ്ങിന് പഠിക്കുകയാണ്. ഇവിടെ പോയി ഇന്നലെ തിരിച്ചു വരവേയാണ് ഏഴംഗ കുടുംബം സഞ്ചരിച്ച കാര്‍ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. താഹിറയുടെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മല്‍, മുഹമ്മദ് അര്‍ഷദ്, പാണ്ടിക്കാട് വള്ളുവങ്ങാട് തെക്കേതില്‍ ഇസഹാഖ്, ഇസഹാഖിന്റെ മകള്‍ ഷിഫ്ര മെഹറിന് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
നിലവില്‍ ഇവര്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മൈസൂരില്‍ നിന്ന് മടങ്ങി വീടിന്റെ ഒന്നര കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇസ്ഹാഖാണ് കാര്‍ ഓടിച്ചത്. അപകട സമയത്ത് നല്ല മഴയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved