മൊബൈല് ഫോണ് ഉപയോഗിച്ചതിന് ഉമ്മ വഴക്ക് പറഞ്ഞു; പിണങ്ങി മുറിയിലേക്ക് കയറിപ്പോയ ഏഴാം ക്ലാസ്സുകാരി; തൂങ്ങി മരിച്ചു
Pulamanthole vaarttha
കൊണ്ടോട്ടി :മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ വീട്ടുകാർ വിലക്കിയതിൽ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി മണ്ണാരിൽ പുത്തൻമാളിയേക്കൽ ഷാജിമോന്റെ മകൾ ഫാത്തിമ ഹന്ന (13) ആണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജി.യു.പി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ ഫാത്തിമയെ വഴക്ക് പറയുകയും ഫോൺ ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ഇതിൽ പിണങ്ങിയ പെൺകുട്ടി മുറിക്കുള്ളിൽ കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മുറിക്കുള്ളിലെ ഹൂക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: റസിയ. സഹോദരങ്ങൾ: മുഹമ്മദ് ഹനീൻ, ഹഫീസ്, ഹനിയ. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘ദിശ’ ഹെൽപ്പ് ലൈൻ നമ്പർ: 1056
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved