പ്രചരണത്തിൽ മുഴുവൻ കൂടെ നടന്നു; ഒടുവിൽ നന്ദി പറയാൻ സ്ഥാനാർത്ഥി കിണറ്റിലിറങ്ങി; വൈറലായി ഈ സ്നേഹപ്രകടനം
Pulamanthole vaarttha
മലപ്പുറം :തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണത്തിൽ സജീവമായ സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പുൽപ്പറ്റ പഞ്ചായത്തിലെ നാലാം വാർഡ് മുത്തനൂർ പൂച്ചേങ്ങലിൽ നിന്ന് 163 വോട്ടിന് വിജയിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥിയായ എ.ടി. ഉസ്മാനാണ് ഈ സ്നേഹ പ്രകടനത്തിലൂടെ ശ്രദ്ധേയനായത്.ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടർമാരെ കാണാൻ വാർഡിലെത്തിയ ഉസ്മാൻ, തനിക്കുവേണ്ടി വീടുകൾ കയറിയിറങ്ങിയ സുഹൃത്ത് ഷിഹാബിനെ അന്വേഷിച്ചു.പതിവുപോലെ ഷിഹാബും സഹായിയും എട്ടുകോൽ താഴ്ചയുള്ള കിണറ്റിൽ പണിയെടുക്കുകയായിരുന്നു എന്നറിഞ്ഞ ഉസ്മാൻ ഉടൻതന്നെ കിണറിനടുത്തെത്തി. കയറിൽ തൂങ്ങി കിണറ്റിലിറങ്ങിയ ഉസ്മാൻ, ജോലിയിലേർപ്പെട്ടിരുന്ന ഷിഹാബിനെ ആലിംഗനം ചെയ്താണ് നന്ദി അറിയിച്ചത്. തുടർന്ന് കയറിൽ തൂങ്ങിത്തന്നെ അദ്ദേഹം മുകളിലേക്ക് കയറി. വാർഡിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യാനായി അദ്ദേഹം യാത്ര തുടർന്നു.
മലപ്പുറം :തദ്ദേശ തിരഞ്ഞെടുപ്പിൽ തനിക്കുവേണ്ടി പ്രചാരണത്തിൽ സജീവമായ സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാർത്ഥിയുടെ...
തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
© Copyright , All Rights Reserved