സിനിമാ നടൻ കണ്ണൻ പട്ടാമ്പി വിടവാങ്ങി
Pulamanthole vaarttha
പട്ടാമ്പി :പ്രമുഖ സിനിമാ നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി (62) നിര്യാതനായി. ഇന്നലെ പുലർച്ചെ സ്വവസതിയിലായിരുന്നു അന്ത്യം. വൃക്ക മാറ്റിവക്കലിനെ തുടർന്ന് ചികിത്സയിലായിരുന്നു.
പട്ടാമ്പി ഞാങ്ങാട്ടിരി
വി.ഐ.പി സ്ട്രീറ്റിൽ പൊട്ടുതൊടിയിൽ
പരേതരായ കുട്ടിശങ്കര പെരുമ്പ്ര നായരുടേയും സത്യഭാമയുടേയും മകനാണ്.
ഇന്ത്യൻ ആർമി ഓഫീസറും
സിനിമാ സംവിധായകനുമായ മേജർ രവി സഹോദരനാണ്.
പുനരധിവാസം, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്, പുലിമുരുകന്, അനന്തഭദ്രം, ഒടിയന്, കാണ്ഡഹാര്‍, തന്ത്ര, 12th മാന്‍, മിഷന് 90 ഡേയ്സ്, കുരുക്ഷേത്ര, കിളിച്ചുണ്ടന്‍ മാമ്പഴം, തുടങ്ങി 25 ലധികം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഭാര്യ: രമ്യ.മകൾ: സത്യഭാമ. സംസ്കാരം ഇന്നലെ വൈകുന്നേരം 4 മണിയ്ക്ക് ഞാങ്ങാട്ടിരിയിലെ വീട്ടു വളപ്പിൽ നടത്തി.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved