ബിരിയാണി വാങ്ങിക്കൊടുത്ത് കൈകഴുകാൻ പോയപ്പോൾ കാമുകന്റെ ബൈക്കുമായി യുവതി മുങ്ങി
Pulamanthole vaarttha
കൊച്ചി: വയറ് നിറയെ ഭക്ഷണം വാങ്ങിക്കൊടുത്ത് കൈകഴുകാൻ പോയ തക്കത്തിന് യുവാവിൻ്റെ സ്കൂട്ടറുമായി കാമുകി കടന്നുകളഞ്ഞു. കൊച്ചിയിലാണ് രസകരമായ സംഭവം നടന്നത്. ഒരുമാസം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ കാമുകിയെ ആദ്യമായി കാണാനെത്തിയ യുവാവിനാണ് പണികിട്ടിയത്. യുവാവിന്റെ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു. എറണാകുളം കൈപ്പട്ടൂർ സ്വദേശിയായ 24 കാരൻ്റെ പുത്തൻ സ്കൂട്ടറാണ് നഷ്ടമായത്. മൂന്ന് മാസം മുൻപ് വാങ്ങിയ സ്കൂട്ടറുമായാണ് കാമുകി മുങ്ങിയത്.
വാട്ട്സാപ്പിൽ തെറ്റിയെത്തിയതെന്ന് പറയപ്പെടുന്ന ഒരു സന്ദേശത്തിൽ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരുമാസം നീണ്ടുനിന്ന ചാറ്റിങ് ഒടുവിൽ പ്രണയത്തിലേക്ക് വഴിമാറി. ഫോട്ടോ പോലും കൈമാറാത്ത പ്രണയത്തിനൊടുവിൽ ഇരുവരും ആദ്യമായി കാണാമെന്ന് തീരുമാനിച്ചു. കൊച്ചിയിലെ പ്രമുഖ മാളിൽ വെച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചു. ഇത് പ്രകാരം വെള്ളിയാഴ്ച യുവാവ് മാളിലെത്തി.
മാളിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച സ്കൂട്ടർ തൊട്ടപ്പുറത്തെ കടയ്ക്ക് സമീപം വയ്ക്കണമെന്ന നിർബന്ധത്തിന് വഴങ്ങിയ ശേഷമാണ് യുവതി നേരിൽകാണാൻ തയ്യാറായത്. നേരത്തെ ചാറ്റ് ചെയ്യുന്ന സമയത്തൊരിക്കലും ഇരുവരും ഫോട്ടോ കൈമാറിയിരുന്നില്ല. എന്നാൽ കാമുകിക്ക് തന്നേക്കാൾ പ്രായമുണ്ടെന്ന് യുവാവ് അപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്നാൽ ഒരേ പ്രായമാണ് എന്ന് പറഞ്ഞ് യുവതി യുവാവിനെ വിശ്വസിപ്പിച്ചു. മാളിലെ ഫുഡ്കോർട്ടിൽ കൊണ്ടുപോയി ബിരിയാണിയും ജ്യൂസും വാങ്ങിക്കഴിച്ചു, അതും യുവാവിൻ്റെ ചെലവിൽ.യുവാവ് കൈകഴുകാൻ പോയപ്പോൾ സ്ട്ടറിന്റെ കീയും മറ്റും യുവതി തട്ടിയെടുത്തു.പിന്നാലെ സ്കൂട്ടറുമായി സ്ഥലം വിട്ടു.
കൈകഴുകി തിരികെ എത്തിയപ്പോൾ യുവതിയെ കാണാതായപ്പോൾ കാമുകന് പന്തികേട് മണത്തു. മാൾ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സ്കൂട്ടർ പോയി നോക്കിയപ്പോൾ അതും കാണാനില്ല. ഒടുവിൽ ചതി തിരിച്ചറിഞ്ഞ യുവാവ് ബസിൽ കയറി വീട്ടിലെത്തി. നടന്നതെല്ലാം സഹോദരിയോട് പങ്കുവെക്കുകയും ചെയ്തു. പിറ്റേന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി സ്കൂട്ടറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബസിലെ ജോലിക്കാരനായ യുവാവ് ഇഎംഎക്കാണ് മൂന്ന് മാസം മുൻപ് സ്കൂട്ടർ വാങ്ങിയത്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved