വടക്കാങ്ങര പള്ളിപ്പടി യിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Pulamanthole vaarttha
മക്കരപ്പറമ്പ്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരി ച്ചു. വടക്കാങ്ങര പള്ളിപ്പടിയിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ വളാഞ്ചേരി ആതവനാട് കാട്ടിലങ്ങാടി കുറുമ്പത്തൂർ സ്വദേ ശിയും വടക്കാങ്ങര കിഴക്കേ കുളമ്പിലെ ആലുംകുന്നിലെ താമസക്കാരനുമായ ഒടുവിൽ കുറുബത്തൂർ വീട്ടിൽ ഷംസീദ് അബു(40)വാണ് മ രിച്ചത്. മക്കരപ്പറമ്പ് അമ്പലപ്പടിയിലെ എഞ്ചിനീയറിങ് കൺസ്ട്രക്ഷൻ സ്ഥാപനത്തിലെ ജീവനക്കാര നായിരുന്നു. താമസസ്ഥലത്തു നിന്നും വടക്കാങ്ങര തടത്തിൽ കുണ്ട് ഭാഗത്തേക്ക് സ്കൂട്ട റിൽ ചെറിയ കുട്ടിയോടൊപ്പം വരുമ്പോഴാണ് എതി രെ വന്ന ബൈക്ക് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചി കിത്സയിലായിരുന്നു. കൂടെയുണ്ടായിരുന്ന ചെറിയ കുട്ടിക്കും പരുക്കുണ്ട്. വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം പെരിന്തൽമണ്ണ മൗലാന ആശുപത്രി മോർച്ചറിയിൽ. മങ്കട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ:ഹന്നത്ത് തേനാ ടത്ത്. മക്കൾ: ഫാത്തിമ സിയ, ആയിഷ ഹാദിയ, മു ഹമ്മദ് ഇഹ്സാൻ, ദുആ മറിയം, ഖബറടക്കം ഇന്ന്.
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന് പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved