ചികിത്സപ്പിഴവിൽ കൈ മുറിച്ച കുട്ടിയെ മറന്ന് സർക്കാർ;
Pulamanthole vaarttha
ചിറ്റൂർ : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു കാരണം വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന പല്ലശ്ശന ഒഴിവുപാറയിലെ 9 വയസ്സുകാരി വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ല. ആശുപത്രി വിട്ട് ഒരുമാസം ആകാറായിട്ടും ധനസഹായത്തിന്റെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് രക്ഷിതാവിന്റെ അക്കൗണ്ടിൽ എത്തുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ഒരു സഹായവും എത്തിയിട്ടില്ല പട്ടികജാതി വികസന വകുപ്പിൽ നിന്നുള്ള സഹായത്തിനായി ഈ മാസം ഒന്നിന് ജില്ലാ പട്ടിക വികസന ഓഫിസർക്കും അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിനോദിനി കഴിഞ്ഞമാസം 11നാണു വീട്ടിലെത്തിയത്. കൈ മുറിച്ചുമാറ്റിയ ഭാഗത്തെ മുറിവ് ഉണങ്ങിയെങ്കിലും മരുന്നു കഴിക്കുന്നതു തുടരുകയാണ് പട്ടികജാതി വികസന വകുപ്പിൽ നിന്നുള്ള സഹായത്തിനായി ഈ മാസം ഒന്നിന് ജില്ലാ പട്ടിക വികസന ഓഫിസർക്കും അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിനോദിനി കഴിഞ്ഞമാസം 11നാണു വീട്ടിലെത്തിയത്. കൈ മുറിച്ചുമാറ്റിയ ഭാഗത്തെ മുറിവ് ഉണങ്ങിയെങ്കിലും മരുന്നു കഴിക്കുന്നതു തുടരുകയാണ് മുറിവ് ഉണങ്ങിയതിനാൽ കയ്യിലെ കെട്ട് അഴിക്കാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. എന്നാൽ കെട്ടഴിക്കാൻ വിനോദിനി കൂട്ടാക്കുന്നില്ല, മുറിച്ചുമാറ്റിയ കയ്യിലേക്ക് നോക്കാൻ അവൾക്ക് കഴിയുന്നില്ലെന്നാണു പറയുന്നത്. അതിനാൽ ഇപ്പോഴും കെട്ടഴിച്ചിട്ടില്ല. ഇപ്പോൾ ആ ഭാഗത്ത് ഷാൾ ചുറ്റിയാണു നടക്കുന്നത്’-വിനോദിനിയുടെ അമ്മ പ്രസീദ പറഞ്ഞു.
ദിവസവേതനത്തിനു ജോലിചെയ്യുന്ന വിനോദ്, വിനോദിനിക്കൊപ്പം ആശുപത്രിയിലായിരുന്നതിനാൽ വീടിന്റെ 3 മാസത്തെ വാടകയുൾപ്പെടെ കുടിശികയാണ് മൂന്ന് ചെറിയ മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണു വിനോദ്. സെപ്റ്റംബർ 25നു കളിക്കുന്നതിനിടെ വീണു പരുക്കേറ്റ് ജില്ലാ ആശുപ്രതിയിലെത്തിയ വിനോദിനിയുടെ കയ്യിൽ പ്ലാസ്റ്ററിട്ട് തിരിച്ചയയ്ക്കുകയും തുടർന്ന് പഴുപ്പ് കൂടിയതിനെ തുടർന്ന് കൈ മുറിച്ചുമാറ്റുകയുമായിരുന്നു.
ദോഹ: ഫിഫ അറബ് കപ്പ് 2025-ൽ മൊറോക്കോ vs ജോർദാൻ ഫൈനൽ പോരാട്ടം ഖത്തർ നാഷണൽ ഡേ ദിനമായ (നാളെ) ഡിസംബർ 18 വ്യാഴാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ...
പത്തനംതിട്ട: പ്രണയം നടിച്ച് വശത്താക്കിയ ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി കൈക്കലാക്കിയ 17 വയസുകാരിയുടെ നഗ്ന ഫോട്ടോകള്‍ പോണ്...
കഴിഞ്ഞ ദിവസം രേഖപെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ് മൂന്നാര്‍: അതിശൈത്യത്തിൻറെ പിടിയിലായ മൂന്നാറിൽ താപനില 3 ഡിഗ്രിയിലേക്ക് എത്തി.ഈ...
© Copyright , All Rights Reserved