യുവാക്കളുടെ അപകട മരണങ്ങൾ : കണ്ണുനീർ വറ്റാതെ വറ്റലൂർ മേക്കുളമ്പ് ഗ്രാമം
Pulamanthole vaarttha
വറ്റല്ലൂർ : ഒരുമാസത്തിനിടക്ക് അകാലത്തിൽ വിടവാങ്ങിയ രണ്ടു യുവാക്കളുടെ മരണം, മലപ്പുറം പടപ്പറമ്പിനടുത്ത വറ്റലൂർ മേക്കുളമ്പ് ഗ്രാമത്തിന് തീരാ വേദനയായി .ഗ്രാമത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും മുന്നിൽ നിന്നിരുന്നവരും വലുപ്പ ചെറുപ്പമില്ലാതെ നിരവധി സൗഹൃദങ്ങൾക്കുടമകളുമായ മേക്കുളമ്പിലെ പെലത്തൊടി കബീറിനെയും കോട്ടയിൽ നൗഷാദിനേയുമാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ വാഹനാപകടങ്ങളുടെ രൂപത്തിൽ മരണം കൂട്ടികൊണ്ട് പോയത് .സാമൂഹിക ജീവകാരുണ്യ ദീനീപ്രവർത്തനങ്ങളിലും മദ്റസ, മസ്ജിദ് പരിപാലനത്തിലും എല്ലാവർക്കും മാതൃകയായ ഈ രണ്ടു ചെറുപ്പക്കാരും നാട്ടുകാരുടെ ഏതാവശ്യങ്ങൾക്കും മുൻപന്തിയിൽ നിന്നവർ കൂടിയായിരുന്നു കഴിഞ്ഞ മാസം ആദ്യവാരത്തിലായിരുന്നു ചട്ടിപ്പറമ്പ് അങ്ങാടിയിൽ വെച്ച് ഓട്ടോറിക്ഷയും കാറും ഇടിച്ച് പെലത്തൊടി കബീർ മരണപ്പെട്ടത്

പെലത്തൊടി കബീർ
കഴിഞ്ഞ ദിവസം ചെറുക്കുളമ്പിൽ നിന്നും കൂട്ടിലങ്ങാടി റോഡിലേക്ക് പ്രവശിച്ചയുടനെ ഉള്ള വളവിൽ വെച്ച് സ്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കോട്ടയിൽ നൗഷാദ് വിടവാങ്ങിയത്.

കോട്ടയിൽ നൗഷാദ്
എല്ലാ അർത്ഥത്തിലും നാടിൻ്റെ സ്വന്തമായിരുന്നരണ്ടുപേരും .ആത്മ മിത്രങ്ങളുമായിരുന്നു കുടുംബത്തിൻ്റെ അത്താണികളായ രണ്ടുപേർക്കും കൊച്ചു കുഞ്ഞുങ്ങളാണ് ഉള്ളത്
ഇരുവരുടെയും അകാലത്തിലെത്തിയ മരണവാർത്തകൾ കൂട്ടുകാർ അടക്കമുള്ളവർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എസ്.കെ.എസ്.എസ്,എഫ്,സഹചാരി കൂട്ടായ്മയിലൂടെ നൗഷാദും, പൊതു പ്രവർത്തകനായി കബീറും നാടിനെ സേവിക്കാൻ ഇനിയില്ലല്ലോ എന്ന സത്യം നാടിനും നാട്ടുകാർക്കും തീരാ നോവാവുകയാണ്
റിപ്പോർട്ട്:
ഷമീർ രാമപുരം

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved