ഖവാലി സൂഫി സംഗീതത്തിൽ കഴിവ് തെളിയിച്ച് ചെമ്മലശ്ശേരി പാറക്കടവ് സ്വദേശി ജഹ്ഫർ ആശിഖ്.
Pulamanthole vaarttha
ചെമ്മലശ്ശേരി : ആത്മീയതയിലൂന്നിയ ഖവാലി സൂഫി സംഗീതത്തിൽ കഴിവ് തെളിയിക്കുകയാണ് പുലാമന്തോൾ ചെമ്മലശ്ശേരി പാറക്കടവ് സ്വദേശി ജാഫർ ആശിഖ് എന്ന നാട്ടിൻ പുറത്ത് കാരൻ. തൻറെ മനോഹരമായ ശബ്ദത്തിലോടെ വർഷങ്ങളായി നിരവധി വേദികളിൽ കഴിവ് തെളിയിച്ച ജഹ്ഫർ ആശിഖ് ഈ കാലത്തിനിടയിൽ പ്രശസ്ത പിന്നണി ഗായകൻ സിയ ഉൽ ഹഖ് – ഹിന്ദുസ്ഥാനി സംഗീതഞ്ജൻ അഷ്റഫ് ഹൈദ്രോസ് തുടങ്ങി നിരവധി പ്രഗത്ഭരുടെ കൂടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ വേദികൾ പങ്കിട്ടിട്ടുണ്ട്.

പന്ത്രണ്ട് വർഷത്തോളമായി ഈ രംഗത്ത് തുടരുന്ന ജഹ്ഫർ ആദ്യമായി ഏർവാടി നാഗൂർ മുത്തുപ്പേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ദർഗ ഉറൂസ് പരിപാടിയിൽ അഷ്റഫ് പയ്യന്നൂരിന് കൂടെയാണ് തൻറെ കഴിവ് തെളിയിച്ചത് തൻറെ ശബ്ദമനോഹാരിത മനസിലാക്കിയ സൂഫി ഗുരു ഈ രംഗത്തേക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ പറഞ്ഞതിലൂടെ പിന്നീട് ഈ രംഗത്ത് അതിപ്രശസ്തരോടൊപ്പം ആലപിക്കാൻ ഭാഗ്യം ലഭിക്കുകയായിരുന്നു ഒരു കാലത്ത് മലയാള നാടിന് അന്യമായിരുന്ന ഖവാലി സംഗീതം ഇന്ന് സാ ർവ്വത്രികമായതോടെ ഈ രംഗത്തേക്ക് നിരവധി ആളുകൾ കടന്നുവരുന്നുണ്ട് എന്നാൽ സൂഫി സംഗീതത്തിൽ ഊന്നി ഈ രംഗത്ത് നിലനിൽക്കുന്നവർ വളരെ പരിമിതമാണ് എന്നതാണ് ജഹ്ഫർ ആശിഖിനെ പോലുള്ളവർ കൂടുതൽ ശ്രദ്ധനേടുന്നത് .

ആത്മീയത നിറഞ്ഞ സൂഫി പാരമ്പര്യത്തിലുള്ള ഭക്തി-ഗാന ശാഖയാണ് കവ്വാലി മറ്റ് ഗാനശഖലങ്ങളിൽ നിന്ന് ഈ ഗാന ശാഖയെ വ്യത്യസ്ഥമാക്കുന്നത് കൂടുതൽ സംഗീത ഉപകരണങ്ങൾ ഇല്ലാതെ മണ്മറഞ്ഞു പോയ സൂഫി മഹാത്മാക്കളുടെ ആപാദനങ്ങൾ പാടി ശ്രോതാക്കളെ പോലും ആത്മീയതയിലേക്ക് എത്തിക്കുക എന്നതാണ് പന്ത്രണ്ട് വർഷമായി ഈ രംഗത്ത് തുടരുന്ന ജഹ്ഫർ ആഷിഖ് ഇപ്പോൾ ഒരുസൂഫി ഗുരുവിന്റെ സാനിദ്യമാണ് ഖവാലിയിൽ പിന്തുടർന്ന് കൊണ്ടിരിക്കുന്നത് ഖവാലി സംഗീതത്തിൽ ആരാധകരുള്ള ജഹ്ഫർ ആഷിഖ് പുലാമന്തോൾ പാറക്കടവ് അത്താണിക്കൽ കുടുംബാംഗമാണ്.

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved