ചായവിറ്റു നടക്കുന്ന പെരിന്തൽമണ്ണയിലെ ഹുസൈനെ സംരക്ഷിക്കാൻ മണ്ഡലം എംഎൽഎയും -നഗരസഭയും
Pulamanthole vaarttha
പെരിന്തൽമണ്ണ : ഉപ്പമരണപ്പെട്ടതോടെ രോഗിയായ ഉമ്മയെ സംരക്ഷിക്കാൻ വേണ്ടി പെരിന്തൽമണ്ണ ബൈപ്പാസിൽ ചായ വിറ്റു നടക്കുന്ന പെരിന്തൽമണ്ണ ബോയ്സ് സ്കൂളിലെ ഏഴാം ക്ലാസുകാരൻ തഫസ്സുൽ ഹുസൈനെ പെരിന്തൽമണ്ണ നഗര സഭ ഏറ്റെടുക്കുമെന്ന് നഗരസഭ ചെയർ പേഴ്സൺ പി ഷാജി തൻറെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു . അതോടൊപ്പം കഴിഞ്ഞ ദിവസം രാത്രിയിൽ ഹുസൈന്റെ വാടക വീട് സന്ദർശിച്ച് പെരിന്തൽമണ്ണ മണ്ഡലം എംഎൽഎയും ഹുസൈന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുമെന്ന് അറിയിച്ചു. കുരുന്നു പ്രായത്തിൽ ചായ വിറ്റ് തന്റെ കുടുംബം സംരക്ഷിക്കുന്ന കുട്ടിയായ തഫസ്സുൽ ഹുസൈൻറെ ദയനീയത കഴിഞ്ഞ ദിവസം കണ്ടൻറ് ക്രിയേറ്റർമാരായ Anees truechoice നൗഫൽ പുളിങ്കാവ് തുടങ്ങിയവർ തങ്ങളുടെ വ്ളോഗിലൂടെ നാടിനെ അറിയിച്ചത് തുടർന്ന് നിരവധി പേരാണ് കുഞ്ഞിനെ സഹായിക്കാൻ സന്മനസ് കാണിച്ചു മുന്നോട്ട് വന്നത്. തുടർന്ന് ആളുകൾ ഈ വിഷയം നഗര സഭ ചെയർ പേഴ്സൺ പി ഷാജി യുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
നഗരസഭ ചെയർ പേഴ്സൺ പി ഷാജിയുടെ ഫേസ് ബുക്ക് പോസ്റ്റ്
പെരിന്തൽമണ്ണയിലെ ചെറിയ സംരഭകനെ നഗരസഭ ഏറ്റെടുക്കും..!!
പെരിന്തൽമണ്ണ ബോയ്സ് സ്കൂളിലെ 7-)0 ക്ലാസുകാരൻ തഫസ്സുൽ ഹുസൈൻ ചായ വിറ്റ് തന്റെ കുടുംബം സംരക്ഷിക്കുന്ന കുട്ടിയാണ്.ഇന്ന് രാവിലെ മുതൽ പലരും നേരിട്ടും വിളിച്ചും അറിയിച്ച കാര്യമാണിത്. ഈ ജൂലൈ മാസത്തിലാണ് മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് ഹുസൈൻ എത്തുന്നത്. ആസ്സാം സ്വദേശിയായ ഹുസൈനെ കുറിച്ച് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്. പഠനത്തിൽ ശ്രദ്ധിക്കേണ്ട ഈ പ്രായത്തിൽ ചായ വിറ്റ് കുടുംബം സംരക്ഷിക്കുന്ന ഹുസൈന്റെ ഉത്തരവാദിത്തവും പക്വതയും കാണുന്നതിനൊപ്പം ഇപ്പോൾ ഹുസൈൻ പഠനത്തിൽ മാത്രം ശ്രദ്ധിക്കേണ്ടവനാണെന്ന ഉറച്ച വിശ്വാസമാണ് നഗരസഭക്കുള്ളത്. വിവിധ കുടുംബങ്ങൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന നഗരസഭക്ക് ഹുസൈനെയും കുടുംബത്തെയും ഏറ്റെടുക്കാൻ സാധിക്കും. ഹുസൈന്റെ പഠനത്തിനും കുടുംബത്തിന് ആവശ്യമായ ഭക്ഷ്യകിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ഉമ്മയുടെ ചികിത്സയും നഗരസഭ ഏറ്റെടുക്കും.
ആവശ്യമായ കാര്യങ്ങളെല്ലാം നാളെ മുതൽ തന്നെ കുടുംബത്തിന് നൽകി തുടങ്ങും. തെരഞ്ഞെടുപ്പ് അടുത്ത ഈ സാഹചര്യത്തിൽ ചേർത്തി നിർത്തി ചിത്രം പകർത്തി പ്രചരണങ്ങൾ നടത്തുന്നത് അല്പത്തര രാഷ്ട്രീയമാണെന്നതിനാൽ നഗരസഭയുടെ നിലപാടും സമീപനവും ഇവിടെ ചേർത്തുവെന്ന് മാത്രം.

പെരിന്തൽമണ്ണ മണ്ഡലം എം എൽ എ ശ്രീ നജീബ് കാന്തപുരവും തഫസ്സുൽ ഹുസൈനെ സന്ദർശിച്ചു ആവശ്യമായ കാര്യങ്ങൾ ചെയ്യാമെന്ന് അറിയിച്ചു
ഹുസൈനെ ചേർത്ത് പിടിച്ചു പെരിന്തൽമണ്ണ മണ്ഡലം വനിത ലീഗ്…

പെരിന്തൽമണ്ണ : ചായവിറ്റ് കുടുംബം പുലർത്തുന്ന പെരിന്തൽമണ്ണയിലെ ഹുസ്സൈൻ എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ചേർത്തു പിടിക്കാൻ വിവിധ സംഘടനകളും വ്യക്തികളും കുഞ്ഞിനെ സംബന്ധിച്ചു വീഡിയോ കണ്ട പ്രകാരം ആ കുടുംബത്തെ അന്വേഷിച്ചു കണ്ടെത്തിപെരിന്തൽമണ്ണ മണ്ഡലം വനിത ലീഗ് നേതൃത്വം കുറച്ചു ദിവസത്തേക്ക് വേണ്ട അടിയന്തിര സഹായങ്ങൾ എത്തിച്ചു നൽകി
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved