മൂന്നു പതിറ്റാണ്ടു മുൻപ് വാങ്ങിയ കടം വീട്ടാൻ മുഹമ്മദ് കുട്ടിയുടെ അന്വേഷണത്തിന് ചെമ്മലശ്ശേരിയിൽ പര്യവസാനം.

Pulamanthole vaarttha
ചെമ്മലശ്ശേരി : പ്രവാസലോകത്തെ പരധീനതക്ക് ആശ്വാസമാകാൻ വാങ്ങിയ ചെറിയ കടം വീട്ടാൻ മൂന്നു പതിറ്റാണ്ടിൻറെ അന്വേഷണത്തിനൊടുവിൽ കൂറ്റനാട്ടെ മുഹമ്മദ് കുട്ടി ആ അറിയാത്ത സുഹൃത്തിനെ ചെമ്മലശ്ശേരിയിൽ കണ്ടെത്തി. ചെമ്മലശ്ശേരി സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ ഹംസ വാവാസ് ആയിരുന്നു ആ സുഹൃത്ത് .
ഹംസ വാവാസ്
വർഷങ്ങൾക്ക് മുൻപ് 1993 ൽ ഗൾഫ് യുദ്ധം കത്തി നിൽക്കുന്ന സമയത്ത് സൗദിയയിലെ ദമാമിൽ നിന്നും നാട്ടിൽ പോകുന്നതിനായി കൂറ്റനാട് മേഴത്തൂർ സ്വദേശിയായ മുഹമ്മദ് കുട്ടി വാവാസ് ഹംസയിൽ നിന്നും ചെറിയൊരു സംഖ്യ കടം വാങ്ങിയത് കൊളത്തൂർ ചെമ്മലശ്ശേരിയിൽ ആണ് ഹംസയുടെ വീട് എന്ന അറിവ് മാത്രമായിരുന്നു ഹംസയെ കുറിച്ച് മുഹമ്മദ് കുട്ടി ക്കുണ്ടായിരുന്നത് പിന്നീട് പ്രവാസം നിറുത്തി പുലാമന്തോൾ ടൗണിൽ വാവാസ് എന്നപേരിൽ ഫാൻസി ഷോപ്പ് നടത്തി നാട്ടിൽ സെറ്റിലായതോടെ ഹംസക്ക ഈ കടവും മുഹമ്മദ് കുട്ടിയെയും എല്ലാം മറന്നിരുന്നു . എന്നാൽ പരസ്പര ഇടപാടുകൾക്ക് വലിയ വില കല്പിച്ചിരുന്നു മുഹമ്മദ് കുട്ടി
മുഹമ്മദ് കുട്ടി
തൻറെ ബുദ്ധിമുട്ടിൽ സഹായിച്ച ഹംസയെ മറന്നില്ല. പ്രവാസം മതിയാക്കി വീട്ടിൽ വിശ്രമത്തിലായതോടെ ഹംസയെ കുറിച്ച് പല വഴിക്ക് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അന്വേഷണത്തിനിടയിൽ ദിവസങ്ങൾക്ക് മുൻപ് ഓണപ്പുടയിൽ എത്തിയ ഇദ്ദേഹം ചെമ്മലശ്ശേരി സ്വദേശിയുമായുള്ള സംസാരത്തിനിടയിലായിരുന്നു ഹംസ എന്നത് നാട്ടുകാർക്കിടയിൽ വാവാസ് ഹംസക്ക എന്നറിയപ്പെടുന്ന ആൾ ആണെന്നും താൻ തേടി നടന്ന ആൾ ഇത് തന്നെ ആണെന്നും അറിഞ്ഞതോടെ ഹംസയുടെ വീട്ടിൽ എത്തിയ ഇദ്ദേഹം തൻറെ ആ മൂന്ന് പതിറ്റാണ്ട് മുൻപത്തെ കടം വീട്ടുകയായിരുന്നു. ആ സംഖ്യ ആവശ്യമില്ലെന്ന് ഹംസ സ്നേഹ പൂർവ്വം നിരസിച്ചെങ്കിലും തന്നെ അത്യാവശ്യ സമയത്ത് സഹായിച്ച ആ പ്രിയ സുഹൃത്തിൻറെ കടം വീട്ടി.
തന്റെ ആ ചെറിയ കടം വീട്ടിയതിലൂടെ പ്രവാസലോകത്തെ സൗഹൃദത്തിന്ന് സ്നേഹത്തിന്റെയും കടപ്പാടിന്റെ കെടാ തിരിതെളിയിച്ചാണ് അദ്ദേഹം മടങ്ങിയത്മുഹമ്മദ് കുട്ടി മടങ്ങിയത്. പ്രവാസം മതിയാക്കി വർഷങ്ങളോളം നാട്ടിൽ ഫാൻസി ഷോപ്പ് നടത്തിയ വാവാസ് ഹംസക്ക ഇപ്പോൾ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുമായി നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved