മുത്തശ്ശി വിറകുവെട്ടുന്നതിനിടെ അരികിലെത്തിയ ഒന്നരവയസ്സുകാരൻ വാക്കത്തികൊണ്ട് വെട്ടേറ്റ് മരിച്ചു
Pulamanthole vaarttha
കണ്ണൂര്‍: മുത്തശ്ശി വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നരവയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെയും പ്രിയയുടെയും മകന് ദയാല്‍ ആണ് മരിച്ചത്. ആലക്കോട് കോളിനഗറിലാണ് സംഭവം. മുത്തശ്ശി പുലിക്കിരി നാരായണി (80) വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് സമീപത്ത് കളിക്കുകയായിരുന്നു കുട്ടി. കുഞ്ഞ് പുറകിൽ വന്ന് നിന്നത് മുത്തശ്ശി അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. വാക്കത്തി ആഞ്ഞു വീശിയപ്പോൾ അബദ്ധത്തിൽ പിന്നിൽ നിന്ന കുഞ്ഞിന്റെ തലയിൽ കൊള്ളുകയായിരുന്നു. നാരായണിക്ക് കാഴ്ചപരിമിതിയുണ്ട്. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ല.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved