ഫുട്ബോൾ ലോകകപ്പ് ലഹരിയിൽ ഗവ.ഹയർസെക്കന്ററി സ്കൂൾ പുലാമന്തോൾ

Pulamanthole vaarttha
പുലാമന്തോൾ : മാനവഐക്യത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായി ജി.എച്ച്. എസ്.എസ് പുലാമന്തോളിൽ 32 രാജ്യങ്ങളുടെയും പതാക സ്ഥാപിച്ചു. അതോടൊപ്പം വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രവചന മത്സരത്തിന്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ അജയകുമാർ നിർവ്വഹിച്ചു.വേൾഡ് കപ്പിനെ വരവേൽക്കുന്നതിന്റെ ഭാഗമായി നാളെ (18/11/22,വെള്ളി) 3 മണിക്ക് ഷൂട്ട്ഔട്ട് മത്സരം സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്നു. കാൽപന്തുകൊണ്ട് മാന്ത്രികത കാണിച്ച് ഫുട്ബോൾ ബാലൻസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അഹമ്മദ് ഷമീൽ തന്റെ മാന്ത്രിക സ്കിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കും. ഇതിന്റെ മുന്നോടിയായി ലഹരിക്കെതിരെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, ജൂനിയർ റെഡ് ക്രോസ് ടീം എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved