ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയിൽ തുടക്കമായി

Pulamanthole vaarttha
മലപ്പുറം : ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയിൽ തുടക്കമായി . വരാചാരണം എ.ഡി.എം. എൻ.എം. മെഹറലി ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ ഒന്‍പതിന് കളക്ടറേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടർക്ക് വേണ്ടി എ.ഡി.എം. പുഷ്പാര്‍ച്ചനയും ഹാരാർപ്പണവും നടത്തി. തുടർന്ന് സര്‍വ്വമത പ്രാര്‍ത്ഥനയും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധിദര്‍ശന്‍ സമിതി, നെഹ്റു യുവകേന്ദ്ര, ജില്ലാ സര്‍വോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടത്തിയത്.
ചടങ്ങിൽ ഗാന്ധി ദർശൻ സമിതി ജില്ലാ ചെയർമാൻ പി കെ നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ അനിഷ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ കെ. മുഹമ്മദ് ഷെരീഫ്, സർവ്വോദയ മണ്ഡലം ജനറൽ സെക്രട്ടറി വി. രഞ്ജിത്, ഗാന്ധി ദർശൻ സമിതി ജില്ലാ ട്രഷറർ സി.എ. റസാഖ്, എം.മുകുന്ദൻ, ടി. മോഹനൻ, പി.അസ്മാബി, വി.പി.നീന , കെ. പ്രസന്നകുമാരി, പി.കൃപരാജ്, തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ സംബന്ധിച്ചു. വാരാഘോഷത്തിൻ്റെ ഭാഗമായി ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ – കോളെജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഏഴു ദിവസം ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികളും നടക്കും.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved