മലപ്പുറം ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ 17 കോടിയുടെ തട്ടിപ്പ് ; അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍
Pulamanthole vaarttha
നിക്ഷേപകരെ കൂടുതൽ പലിശ വാഗ്ദാനം ചെയ്തുo ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് പറഞ്ഞു വിദേശനിക്ഷേപകരെ വിശ്വസിപ്പിച്ചുമാണ് പണം തട്ടിയത്
മലപ്പുറം : ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ കേസിൽ ഫെഡറൽ ബാങ്ക് മലപ്പുറം ബ്രാഞ്ച് മാനേജർ അറസ്റ്റിൽ. പുളിയക്കോട്,കടുങ്ങല്ലൂർ സ്വദേശി വേരാൽതൊടി വീട്ടിൽ ഫസലുറഹ്മാനെയാണ് (34) മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം DYSP അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

നിക്ഷേപകരെ കൂടുതൽ പലിശ വാഗ്ദാനം ചെയ്തുo ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് പറഞ്ഞു വിദേശനിക്ഷേപകരെ വിശ്വസിപ്പിച്ചുമാണ് പണം തട്ടിയത്. ഇയാളുടെ സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കമ്പനിയുടെയും അക്കൗണ്ടുകളിലേക്കും 17 കോടിയോളം രൂപ ഇതു വരെ ട്രാൻസ്ഫർ ചെയ്തതായി ബാങ്കിന്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയതോടെ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇവിടെ വെച്ചാണ് അറസ്റ്റ്.
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില്‍ പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved