ഖത്തറിൽ അന്തരിച്ച കെ മുഹമ്മദ് ഈസ സാഹിബിന്ആ യിരങ്ങൾ കണ്ണീരോടെ യാത്രമൊഴി നൽകി.
Pulamanthole vaarttha
ദോഹ/ കഴിഞ്ഞദിവസം അന്തരിച്ച കെ എം സി സി ഖത്തർ സീനിയർ വൈസ് പ്രസിഡന്റും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുൻനിര നേതാവും അലി ഇന്റർനാഷണൽ ചെയർമാനുമായ കെ മുഹമ്മദ് ഈസക്ക് വൻ ജനാലിയുടെ സാന്നിധ്യത്തിൽ വിട നൽകി. ദോഹ മിസൈമർ പളളിയിൽ നടന്ന മയ്യിത്ത് നിസ്കാരത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

ദോഹയിലെ നാനാതുറയിലെ ജനങ്ങളാണ് മയ്യിത്തിനെ ഒരു നോക്ക് കാണാനും മയ്യിത്ത് നിസ്കാരത്തിനുമായി എത്തിച്ചേർന്നത്. തുടർന്ന് മിസൈമീർ ഖബർസ്ഥാനിൽ മറവ് ചെയ്തു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബശീർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, ടി വി ഇബ്രാഹിം എം എൽ എ, ദുബൈ കെ എം സി സി പ്രസിഡന്റ് അൻവർ അമീൻ, ഗ്രാൻഡ് റിജിൻസി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹയ്ദ്ദീൻ, സഫാരി ഗ്രൂപ്പ് എം ഡി സൈനുൽ ആബിദീൻ, ഐ സി സി പ്രസിഡന്റ് മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ തുടങ്ങി മത സാമൂഹിക രാഷ്ട്രീയ കലാ രംഗങ്ങളിലെ നിരവധി പ്രമുഖരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
ജനാസ നിസ്ക്കാരത്തിനും സന്ദർശനത്തിനും അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടതോടെ ആയിരങ്ങളെ നിയന്ത്രിക്കാൻ കെഎംസിസി ഖത്തർ ഭാരവാഹികളും സോഷ്യൽ ഗാർഡിന്റെ കീഴിലുള്ള വളണ്ടിയർമാരും രംഗത്തുണ്ടായിരുന്നു.

കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഖത്തറിലെ മത സാമൂഹിക രാഷ്ട്രീയ കായിക മേഖലകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാവിലെസാണ് മരണമടഞ്ഞത് . ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം മുൻ പ്രസിഡന്റും ഇപ്പോൾ ചീഫ് കോ ഓഡിനേറ്ററുമാണ്. തിരുവനന്തപുരം സിഎച്ച് സെന്റർ വൈസ് പ്രസിഡണ്ടും, പെരിന്തൽമണ്ണ സിഎച്ച് സെന്റർ ട്രഷറർ, ചൂലൂർ സിഎച്ച് സെന്റർ വൈസ് ചെയർമാൻ തുടങ്ങിയ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു. ഭാര്യ: നസീമ, മക്കൾ : നൗഫൽ മുഹമ്മദ് ഈസ, നാദിർ ഈസ, നമീർ ഈസ, നജ്ല, മരുമക്കൾ : ആസാദ്. ഷഹനാസ് , ഫഹ്മി , ഫമിത
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved