എടയൂർ മലബാർ ദേവസ്വം ബോർഡ് ഋഷിപുത്തൂർ വിഷ്ണു മഹാ ശിവ ക്ഷേത്ര ത്തിലെ 34 മത് അഖണ്ഡനാമ യജ്ഞം മതസൗഹാർദ്ദത്തിൻറെ നേർകാഴ്ചയായി
Pulamanthole vaarttha
എടയൂർ : മലബാർ ദേവസ്വം ബോർഡിന് കീഴിലുളള എടയൂർ ഋഷി പുത്തൂർ ക്ഷേത്രം മതമൈെ ത്രിക്ക് മഹനീയ മാതൃക കാണിച്ചു കൊടുത്ത് മാതൃകയായിരിക്കുകയാണ് ഈ മണ്ഡലക്കാലത്ത് . ക്ഷേത്രത്തിലെ 34-ാ മത് അഖണ്ഡനാമ യജ്ഞവേദിയാണ് മാതൃകാപരമായ മത മൈത്രീ സൗഹൃദ സദസ്സിന് സാക്ഷ്യം വഹിച്ചത്. എടയൂർ പീടികപ്പടി ജുമാ മസ്ജിദ് ഖത്തീബ് നാസർ റഹ്മാനി , മഹല്ല് വൈസ് പ്രസിഡണ്ട് കാസീം കോയ തങ്ങൾ, ജോയിൻ സെക്രട്ടറിമാരായ സി.എം. വാപ്പുട്ടി, കെ.പി.ഉമ്മർ , മുൻ മഹല്ല് ഭാരവാഹി ടി.ടി.മുഹമ്മദ് കുട്ടി ഹാജി, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി കെ.പി. ഗോപിനാഥൻ, ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ , ക്ഷേത്രം മേൽശാന്തി രാമൻ എമ്പ്രാന്തിരി, ക്ഷേത്ര സേവാ സമിതി പ്രസിഡണ്ട് ഷാജി, സെക്രട്ടറി ശിവദാസൻ , എക്സിക്യുട്ടീവ് മെമ്പർമാരായ ബി. വേണുഗോപാൽ, കെ.പി. വിശ്വനാഥൻ, ഏ കെ . ബാബു ,ടി.പി. മോഹനൻ , തുടങ്ങിയ ക്ഷേത്ര ഭാരവാഹികളും മാതൃസമിതി അംഗങ്ങളുൾപെടെ വൻ ജനാവലി ഈ സൗഹൃദ സദസിന് സാക്ഷികളായി.

അഖണ്ഡ നാമത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തിന് സഹോദര സമുദായക്കാരായ നിരവധി പേർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. കാലം ആവശ്യപെടുന്ന ഇത്തരം കൂട്ടായ്മകൾ നാടിന്റെ ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ ഉതകട്ടെയെന്ന് പങ്കെടുത്തവർ ചടങ്ങിൽ പ്രത്യാശ പ്രകടിപ്പിച്ചു.

വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved