ബ്രസീലിനും അര്ജന്റീനക്കും കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു എടപ്പലത്തെ ഫാൻസുകാരുടെ ആവേശം
Pulamanthole vaarttha
എടപ്പലം : ലോകം ഒരു പന്തിനു പിന്നാലെ കൂടാൻ ഇനി വെറും ഒൻപത് ദിവസങ്ങൾ ശേഷിക്കേ കാല്പന്തുകളിയെ നെഞ്ചേറ്റിയ ഗ്രാമീണ മേഖലകൾ ഫുട്ബോൾ മാമാങ്കത്തെ ആവേശപൂർവ്വം വരവേൽക്കാനുള്ള ഒരുക്കത്തിലാണ്.കോഴിക്കോട് ജില്ലയിലെ പുല്ലാവൂരിലെ കട്ടൗട്ടുകളിലൂടെ കേരളത്തിലെ കാൽപന്തുകളിയുടെ ചൂടിനെ അങ്ങ് ഫിഫയുടെ ഒഫിഷ്യൽ പേജുകൾ അടക്കം അന്താരഷ്ട്ര മാധ്യമങ്ങൾ വരെ ഏറ്റടുത്തത് വലിയ വാർത്തയായിരുന്നു.

നൂറ്റി അഞ്ച് അടി നീളമുള്ള ബ്രസീൽ ഫാൻസ് ഫ്ളക്സ്
കാൽപന്തുകളിയുടെ ആവേശം രക്തത്തിൽ കൊണ്ട് നടക്കുന്ന വള്ളുവനാടൻ ഗ്രാമമായ വിളയൂർ എടപ്പലത്തെ ആരാധകരുടെ ആവേശം അതിരു വിട്ടപ്പോൾ പരമ്പരാഗത വൈരികളായ ബ്രസീലിനും അര്ജന്റീനക്കും വിജയം നേർന്നു കൊണ്ട് അതി കൂറ്റൻ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചാണ് എടപ്പലത്തെ ഫാൻസുകാർ തങ്ങളുടെ പിന്തുണഅറിയിച്ചത് .

അര്‍ജന്റീന ആരാധകർ കെട്ടിയ തൊണ്ണൂറ് അടിയിലേറെ നീളമുള്ള ഫ്ളക്സ്
വിളയൂർ -കൈപ്പുറം റോഡിൽ എടപ്പലത്ത് അർജന്റീന ഫാൻസ് ക്ലബ് പ്രസിഡന്റ് സുധിയുടെ നേതൃത്വത്തിൽ അര്‍ജന്റീന ആരാധകർ കെട്ടിയ തൊണ്ണൂറ് അടിയിലേറെ നീളമുള്ള ഫ്ളക്സ് ബോർഡിന് പകരമായി ബ്രസീൽ ആരാധകർ സ്ഥാപിച്ചത് 105 അടിയോളം നീളമുള്ള ഫ്ളക്സ് ബോർഡാണ് ഇതോടെ എടപ്പലത്തും സമീപപ്രദേശങ്ങളിലും ലോക കപ്പ് ഫുട്ബോൾ ആവേശകൊടുമുടിയിലാണ് ആരാധകർ.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved