Kerala
- Post Views: 213

DYFI കൊളത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ സദസ്സ് കൊളത്തൂർ അമാലിയ മിനി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു DYFI മേഖല പ്രസിഡന്റ് ഗഫൂർ അധ്യക്ഷത വഹിച്ചു.പെരിന്തൽമണ്ണ എക്സൈസ് ഓഫീസർ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അബ്ദുൽ മുനീർ സ്വാഗതവും, മേഖല കമ്മിറ്റി അംഗം ശ്രീരാഗ് നന്ദിയും പറഞ്ഞു. പ്രദേശത്തെ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ക്ലബ് പ്രതിനിധികൾ, ക്ഷേത്ര, മഹല്ല് കമ്മറ്റി ഭാരവാഹികൾ, സ്കൂൾ PTA പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, മദ്യനിരോധന സമിതി പ്രതിനിധി, അധ്യാപക പ്രതിനിധി, CITU പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ ജാഗ്രതാ സമിതി രൂപീകരിച്ചു.
കൺവീനറായി മേഖല സെക്രട്ടറി അബ്ദുൽ മുനീറിനെയും, ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ,രക്ഷാധികാരികളായി ,മുരളി മാഷ്, സുരേഷബാബു, അബ്ദുൽ ഗഫൂർ, ഷഫീഖ് കൊളത്തൂർ, ബഷീർ സഖാഫി, സൈനാസ് നാണി, ഷബീർ കൊളത്തൂർ, ഖാസിം സ്റ്റേഷൻ പടി, ഷീന ടീച്ചർ, PTA പ്രസിഡൻറ് അസീസ്, പഞ്ചായത്ത് മെമ്പർമാരായ ദീപ, ശ്രീകല, സീമ പങ്കെടുത്ത എല്ലാവരേയും കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.
14Hamza Puzhakkal and 13 others
1 share
Like
Comment
Share
Post Views: 213
January 14, 2026
നാടിന്റെ നൊമ്പരമായി മുഹമ്മദ് റുശ്ദാന്റെ വിയോഗം
January 13, 2026
പട്ടാമ്പിയിൽ പൈപ്പ് ലൈൻ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി
January 10, 2026
ഓട്ടോറിക്ഷകളെ കരിപ്പൂര് വിമാനത്താവളത്തിൽ തടയുന്നതായി ആക്ഷേപം
January 14, 2026
നാടിന്റെ നൊമ്പരമായി മുഹമ്മദ് റുശ്ദാന്റെ വിയോഗം
January 13, 2026
പട്ടാമ്പിയിൽ പൈപ്പ് ലൈൻ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി
Trending News
January 14, 2026
നാടിന്റെ നൊമ്പരമായി മുഹമ്മദ് റുശ്ദാന്റെ വിയോഗം
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
January 14, 2026
ലഹരിയും അനാശാസ്യവും വേണ്ട; വന്നാൽ അടി ഉറപ്പ്! പെരുമ്പാവൂരിൽ നാട്ടുകാർ രംഗത്ത്.
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
January 14, 2026
വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവ് പൊന്നാനിയിൽ പിടിയിൽ
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
January 10, 2026
ഓട്ടോറിക്ഷകളെ കരിപ്പൂര് വിമാനത്താവളത്തിൽ തടയുന്നതായി ആക്ഷേപം
January 09, 2026


