ഡോ: ഹുസൈൻ സാധാരണക്കാരുടെ ആരോഗ്യ സേവകനൊപ്പം മികച്ച സാമൂഹിക പ്രവർത്തകനും
Pulamanthole vaarttha
അങ്ങാടിപ്പുറം : കഴിഞ്ഞ ദിവസം വൈലോങ്ങരയിൽ നിര്യാതനായ ഡോ: ഹുസൈൻ സാധാരണക്കാരുടെ ആരോഗ്യ സേവകനൊപ്പം മികച്ച സാമൂഹിക പ്രവർത്തകനുമായിരുന്നു അഞ്ചു പതിറ്റാണ്ടിൻ്റെ ജീവിതാനുഭവവുമായി ആതുരസേവന രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ: ടി ഹുസൈൻ (70) .സാധാരണക്കാരുടെ ആരോഗ്യ സേവകനായി മഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നും ആരംഭിച്ച സേവനം മലപ്പുറം ഡി.എം.ഒ ഓഫിസിൽ നിന്നും 2007-ൽ ആർ.സി.എച്ച് ഓഫിസറായി വിരമിക്കുന്നതു വരെ തുടർന്നു. മഞ്ചേരി ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി, വേങ്ങര, തിരൂർ വെട്ടം, പുറത്തൂർ, പുഴക്കാട്ടിരി എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോ: ഹുസൈൻ സ്തുത്യർഹമാം വിധം ഔദ്യോഗിക സേവനം നിർവ്വഹിച്ചിട്ടുണ്ട്.
ആരോഗ്യപരിപാലന രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിന് ശരിയായ ബോധവൽക്കരണം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്ന ഡോക്ടർ തൻ്റെ ജീവിതത്തിലെ നല്ലൊരു ഭാഗം ജനങ്ങളുമായി സംവദിക്കാൻ നീക്കിവെച്ചിരുന്നു. സർക്കാർ എജൻസികളുമായും, വിവിധ സന്നദ്ധ സംഘടനകളുമായും സഹകരിച്ച് പൊതുജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും അദ്ദേഹം സമയം ചെലവഴിച്ചിരുന്നു. 1990-ൽ അങ്ങാടിപ്പുറം വൈലോങ്ങരയിൽ താമസമാക്കിയ ഡോ.ഹുസൈൻ ലിബർട്ടി ക്ലബ് & ലൈബ്രറിയുടെ മുഖ്യ രക്ഷാധികാരി കൂടിയായിരുന്നു. ഡോക്ടറുടെ നിര്യാണത്തിൽ ലിബർട്ടി ക്ലബിന്റെ നേത്യത്തിൽ അനുശോചനവും രേഖപെടുത്തി
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved