കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. ദാരുണ സംഭവം മകളുടെ വിവാഹത്തലേന്ന്
Pulamanthole vaarttha
താനാളൂർ/തിരൂർ: കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. താനാളൂര്‍ മഹല്ല് ജുമാ മസ്ജിദിന് സമീപം സൈനബ (44)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് ചായ കുടിക്കുന്നതിനിടെ പലഹാരമായ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു.
ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. പ്രത്യേകസാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് കര്‍മം മാത്രം നടത്തി മറ്റുവിവാഹ ചടങ്ങുകള്‍ മാറ്റിവെയ്ക്കുകയായിരുന്നു.
പരേതരായ നമ്പിപറമ്പില്‍ കുഞ്ഞിമുഹമ്മദിന്റെയും ഉണ്ണീമയുടെ മകളാണ് സൈനബ. ഭര്‍ത്താവ്: എടവണ്ണ ഒതായി സ്വദേശി ചെമ്പന്‍ ഇസ്ഹാഖ്. മകള്‍: ഖൈറുന്നീസ. മരുമകന്: സല്മാന് തൊട്ടിയില്‍ (താനാളൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുറഹ്മാന്, അബ്ദുല്‍ കരീം, ബഷീര്‍, അബ്ദു നാസര്‍, അബ്ദുല്‍ ജലീല്‍, ഫാത്തിമ, പരേതനായ അബ്ദുല്‍ കാദര്‍.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved