ഡോ.വിനയ് ഗോയൽ പുതിയ മലപ്പുറം കളക്ടർ, എസ് പി ആയി ചൈത്ര തെരേസ ജോൺ
Pulamanthole vaarttha
മലപ്പുറം കലക്ടർ വി.ആർ.വിനോദിനെ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറായി നിയമിച്ചു. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.വിനയ് ഗോയൽ ആണു മലപ്പുറത്തിന്റെ പുതിയ കലക്ടർ. സംസ്ഥാന ഹജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസറുടെ അധികച്ചുമതലയും അദ്ദേഹം വഹിക്കും. ഉപതിരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ച കലക്ടർമാരെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ജില്ലയ്ക്കു പുറത്ത് നിയമിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു മാറ്റം. നിലമ്പൂർ ഉപ തിരഞ്ഞെടുപ്പ് സമയത്ത് സേവനമനുഷ്ഠിച്ചതിനാലാണ് വി.ആർ.വിനോദിനെ മാറ്റിയത്.
ഐപിഎസ് ഉദ്യോഗസ്ഥരെ വിവിധ തസ്തികകളിൽ നിയമിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ചൈത്ര തെരേസ ജോണിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ഇപ്പോൾ മലപ്പുറം എസ് പി ആയ ആർ.വിശ്വനാഥിന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പി (ടെക്നിക്കൽ ഇന്റലിജൻസ്) ആയാണ് മാറ്റം
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved