പത്ര വിതരണത്തിൽ അരനൂറ്റാണ്ട് പിന്നിട്ട് പുലാമന്തോളിന്റെ “സി എം”

Pulamanthole vaarttha
പുലാമന്തോൾ : പത്രമാണ് തന്നെ സി എം ആക്കിയതെന്ന് സിഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പുലാമന്തോളിലെ പത്ര ഏജന്റ് കട്ടുപ്പാറ ചേലക്കാട് സ്വദേശി ചെമ്മല വീട്ടിൽ മുഹമ്മദ്. പത്രവിതരണ രംഗത്ത് അരനൂറ്റാണ്ടിലേറെ പിന്നിട്ട സി എം എന്ന മുഹമ്മദ്ക്ക 76 ലും ചുറുചുറുക്കോടെ പത്രവിതരണ രംഗത്ത് സജീവമാണ് 1969 മേയ് 19ന് ആണ് പ്രതവിതരണ രംഗത്തേക്ക് മുഹമ്മദ് കടന്നുവരുന്നത് പിതാവ് ഉമറിന്റെ പേരിലെടുത്ത ഏജൻസി പിന്നീട് മുഹമ്മദിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. ഏജൻസിയെടുക്കുന്ന കാലത്ത് പ്രതത്തിന് 12 പൈസയായിരുന്നു വില. ആദ്യകാലത്ത് സൈക്കിളിലാണ് പെരിന്തൽമണ്ണയിൽനിന്ന് പത്ര കെട്ടുകൾ കട്ടുപ്പാറയിലേക്ക് എത്തിച്ചിരുന്നത് അവിടെനിന്ന് പത്രക്കെട്ടുമായി ബസിൽ പാലക്കാട് ജില്ലയിലെ കരിങ്ങനാട് ഇറങ്ങും. അവിടെ നിന്ന് തിരിച്ചിങ്ങോട്ട് കട്ടുപ്പാറ വരെ നടന്ന് വിതരണം ചെയ്യും.ആദ്യ കാലങ്ങളിൽ കോഴിക്കോട്ടുനിന്നായിരുന്നു പ്രതം എത്തിച്ചിരുന്നത് അക്കാലത്ത് ഇവിടെ നിന്ന് ചരമം ഉൾപ്പെടെയുള്ള വാർത്തകൾ കെഎസ്ആർടിസി ബസിൽ കോഴിക്കോട്ടേക്ക് കവറിൽ അയച്ചുകൊടുക്കുകയായിരുന്നു പതിവ് . 6 ആൺമക്കളാണ് സിഎമ്മിന് അഞ്ചുപേരും അധ്യാപകർ അവരെല്ലാം ഒഴിവ് സമയത്ത് പത്രവിതരണത്തിന് സഹായിക്കും. കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ടെങ്കിലും അതു മറികടക്കാനായി പത്രവിതരണത്തിൽ തനിക്ക് സഹായികളായി എത്തിയ ഏറെ കുട്ടികൾ മികച്ച വിദ്യാഭ്യാസം നേടി ഇന്ന് ഉയർന്ന സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്ന് പറയുമ്പോൾ മുഹമ്മദിന്റെ മുഖത്ത് അഭിമാനമാണ്
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved