ചെറുകാടിന്റെ ആത്മകഥ ‘ജീവിതപ്പാത’യ്ക്ക് അമ്പതിൻ്റെ തിളക്കം.
Pulamanthole vaarttha
പെരിന്തൽമണ്ണ : ചെറുകാടിന്റെ ആത്മകഥ ‘ജീവിതപ്പാത’യ്ക്ക് അമ്പതിൻ്റെ തിളക്കം. മലയാളിയുടെ ആത്മകഥാ വായനയെ പുതുക്കിപ്പണിത കൃതി കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രരേഖ കൂടിയാണ്. ‘ജീവിതപ്പാത’യുടെ അമ്പതാം വാർഷികം വിപുല പരിപാടികളോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ജന്മനാട്. കേരളം വളർന്ന വഴികളിലേക്കുള്ള സഞ്ചാര ഫലകമാണ് ഈ കൃതി. സംസ്കൃത വിദ്യാഭ്യാസവും ഉപനയനവും കഴിഞ്ഞ ഗോവിന്ദ പിഷാരടിയെന്ന ബ്രാഹ്മണ ബാലൻ വിപ്ലവ പ്രസ്ഥാനത്തിലേക്ക്
ആകർഷിക്കപ്പെട്ടതിൻ്റെ കഥ, മാറിയ കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ കണ്ണാടിയാണ്. ഏറ്റവും കൂടുതൽ വായിക്കപ്പെട്ടതും വിറ്റഴിക്കപ്പെട്ടതുമായ ആത്മകഥകളിൽ ഒന്നാണ് ഇത്. 1976ൽ കേരള സാഹിത്യ അക്കാദമി അവാർഡും 77ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. ഇ.എം.എസ് എഴുതിയ അവതാരിക കൃതിയെ കൂടുതൽ സമ്പന്നമാക്കി.

ചെറുകാടിൻ്റെ കർമ്മ
മണ്ഡലമായ പെരിന്തൽമണ്ണയിൽ ഒക്ടോബർ 28ന് ചെറുകാട് ട്രസ്റ്റിൻ്റെയും സാംസ്കാരിക കൂട്ടായ്മയായ മമതയുടെയും നേതൃത്വത്തിൽ കൃതിയുടെ അമ്പതാം വാർഷികം ആഘോഷിക്കും. ചെറുകാട് ദിനവും ചെറുകാട് അവാർഡ് സമർപ്പണവും
ഇതേ വേദിയിൽ നടക്കും.

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved