ശ്രീകൃഷ്ണപുരം തിരുവാഴിയോട് ബസ്സിന് തീപിടിച്ചു ; ഒഴിവായത് വൻ അപകടം
Pulamanthole vaarttha
ചെർപ്പുളശ്ശേരി : തിരുവാഴിയോട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനു സമീപം ബസ്സിന് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് പോണ്ടിച്ചേരി വഴി ചെന്നൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത് . അപകട സമയം ബസ്സിൽ 23 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. പെട്ടെന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

മുൻവശത്ത് ഡ്രൈവറുടെ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. പുക കണ്ടതോടെ ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. പലരും ഉറങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കാനെന്നു കരുതിയാണ് പലരും പലരും പുറത്തിറങ്ങിയത്. യാത്രകാർ എല്ലാവരും പുറത്തിറങ്ങിയതോടെ ബസ് കത്താൻ തുടങ്ങി. പുർണ്ണമായും ബസ് കത്തി നശിച്ചു. കോങ്ങാട് നിന്നും മണ്ണാർക്കാട് നിന്നും അഗ്നിരക്ഷാ സേന എന്നി തീയണച്ചു. യാത്രക്കാരിൽ ചിലരുടെ ബാഗും മറ്റ് രേഖകളും കത്തി നശിച്ചു.

തിരൂർ : തിരൂരിൽ നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരൻ മണിയറയിലെ ബാത്ത്റൂമിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. തവനൂർ...
ടെഹ്റാൻ: ഇറാനിൽ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് കൂട്ടസംസ്കാരം. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി...
സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ കരുത്തനായ ശബ്ദവും പ്രമുഖ വാഗ്മിയുമായ കെ.എം ഷാജിയെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ...
© Copyright , All Rights Reserved