സൈഡ് നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തി : നെടുമ്പാശ്ശേരി എയർ പോർട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
Pulamanthole vaarttha
കൊച്ചി: റോഡിൽ സൈഡ് നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെ നെടുമ്പാശ്ശേരിയില്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കൊച്ചി എയർ പോർട്ടിലെ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. കഴിഞ്ഞദിവസം രാത്രിയാണ് തുറവൂര്‍ സ്വദേശി ഐവിൻ ജിജോ കൊല്ലപ്പെട്ടത്. കൊച്ചി എയർപോർട്ടിനടുത്ത് ഒരു ഹോട്ടലിൽ ഷഫായിരുന്നു ഐവിൻ ജിജോ സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത് ചെറിയ റോഡിലൂടെ സഞ്ചരിച്ച ഐവിൻ ജിജോയുടെ വാഹനം ഇവരുടെ വാഹനത്തിന് സൈഡ് കൊടുത്തതില്ല എന്ന കാരണത്താൽ തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ഐവിൻ ജിജോയെ ബോണറ്റിൽ കിടത്തി ഒരു കിലോമീറ്ററോളം വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാർ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു
എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. തുറവൂര്‍ സ്വദേശി ഐവിൻ ജിജോയെ ഒരു കിലോമീറ്ററോളം ആണ് ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചത്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം. ഇന്നലെ രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം.ജിജോ ഓടിച്ച കാറിന് വിനയകുമാര്‍ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ സൈഡ് നല്‍കാത്തത് ജിജോ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ വിനയകുമാര്‍ ജിജോയെ ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം വാഹനമോടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് ജിജോ വീഴുകയായിരുന്നു ഇവരുടെ തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ ജിജോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved