ആൺസുഹൃത്തുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് മാനസിക പീഡനം’: യുവാവിന്റെ മരണത്തിൽ ഭാര്യയ്ക്കെതിരെ കേസെടുക്കാൻ നിർദേശം

Pulamanthole vaarttha
*
ആലപ്പുഴ: പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഭാര്യയെയും ആൺസുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേട്ട് കോടതിയുടേതാണ് നിർദേശം. ആത്മഹത്യ ചെയ്ത റംഷാദിൻ് പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. മകന്റെ ആത്മഹത്യയിൽ മരുമകളെയും ആൺസുഹൃത്തിനെയും മരുമകളുടെ അമ്മയെയും പ്രതിയാക്കി ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് റംഷാദിൻ്റെ പിതാവ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബർ 13നാണ് പുന്നപ്ര ഷജീന മൻസിലിൽ റംഷാദിനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മനോജ് എന്ന യുവാവുമായി ഭാര്യ സമീനയുടെ സൗഹൃദം ചോദ്യം ചെയ്ത് ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് റംഷാദിൻ്റെ പിതാവ് മുഹമ്മദ് രാജ ആരോപിക്കുന്നത്. മാനസിക പീഡനങ്ങളിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved