മുണ്ട് പൊക്കി അശ്ലീല പ്രദര്‍ശനം നടത്തിയ ബിഎല്‍ഒയെ ചുമതലയിൽ നിന്ന് മാറ്റി ജില്ലാ ഭരണകൂടം
Pulamanthole vaarttha
തിരൂർ: എസ്ഐആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. മലപ്പുറം തിരൂരില്‍ തൃപ്രങ്ങോടാണ് സംഭവം നടന്നത്. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബിഎൽഒയാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദർശനം നടത്തിയത്.
എന്യൂമറേഷന് ഫോം വിതരണ ക്യാമ്പിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബിഎല്‍ഒ വാസുദേവനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎൽഒ വാസുദേവൻ്റെ തുണി പൊക്കി അശ്ലീല പ്രദര്‍ശനം.
സംഭവത്തിൽ വാസുദേവനെ ചുമതലയിൽ നിന്ന് മാറ്റി. ജില്ലാ കളക്ടറുടേതാണ് നടപടി. സംഭവത്തിൽ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വീഡിയോ… 👇🏽
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില്‍ പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved