ബൈക്ക് റിപ്പയർ ചെയ്യുന്നതിനിടെ തീ പടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു
Pulamanthole vaarttha
പട്ടാമ്പി : ആറങ്ങോട്ടുകരയ്ക്ക് സമീപം മേലെ തലശ്ശേരി ജുമാമസ്ജിദിനടുത്ത് താമസിക്കുന്ന അത്താണിക്കൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച പകൽ മൂന്നു മണിയോടെയാണ് സംഭവം. മുഹമ്മദ് ഫാരിസ് ജോലി ചെയ്യുന്ന ചിറ്റണ്ടയിലെ വർക്ക് ഷോപ്പിൽ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് തീപ്പൊരി ചിതറുകയും പരിസരത്ത് സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പിയിലേക്ക് തീ പടരുകയും ക്ഷണ നേരത്തിൽ തീഗോളമായി മാറുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിലായ മുഹമ്മദ് ഫാരിസിനെ ഉടൻ തന്നെ തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90% ത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള മുഹമ്മദ് ഫായിസ് വെൻ്റിലേറ്ററിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മേലെ തലശ്ശേരി മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved