ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയത്; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം
Pulamanthole vaarttha
തച്ചനാട്ടുകര ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾഅധികൃതർ ക്കെതിരെ യാണ് രക്ഷിതാക്കളും ബന്ധുക്കളും പരാതിയുമായി എത്തിയത്
ആരോപണ വിധേയരായ മൂന്നു അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു
മണ്ണാർക്കാട് : ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർ നന്ദയുടെ മരണം അധ്യാപകരുടെ മാനസിക പീഡനം കാരണമെന്ന് ബന്ധുക്കൾ പരാതി പെട്ടു ഇതേ തുടർന്ന് സ്കൂൾ മാനേജ്മെന്റിന്റെ കുട്ടികളോടുള്ള സമീപനത്തെ ചൊല്ലി സ്കൂളിലെത്തിയ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമുയർത്തി
സ്കൂൾ അധികൃതർക്കെതിരെ നാളെ വിദ്യാർത്ഥി സംഘടനകളുടെ മാർച്ച് സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനാ ഭാരവാഹികൾ അറിയിച്ചു . കുട്ടികൾക്ക് സ്കൂളിനെക്കുറിച്ച് വ്യാപക പരാതിയാണ് ഉന്നയിച്ചത്

ശ്രീകൃഷ്ണപുരം സെൻറ് ഡൊമിനിക് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ആശിർ നന്ദയെ കഴിഞ്ഞദിവസമാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. കുട്ടിക്ക് പരീക്ഷയിൽ ഒന്നരമാർക്ക് കുറഞ്ഞതിന്റെ പേരിൽ കടുത്ത പീഡനമാണ് സ്കൂൾ അധികൃതരിൽ നിന്നും ഏൽക്കേണ്ടി വന്നതെന്ന് പിതാവ് പ്രശാന്തും ബന്ധുക്കളും പറയുന്നത് . ഒമ്പതാം ക്ലാസിൽ നിന്ന് എട്ടാം ക്ലാസിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് വിദ്യാർത്ഥിനിയോട് സ്വന്തം കൈപ്പടയിൽ സ്കൂൾ മാനേജ്മെൻറ് എഴുതി വാങ്ങിയതായി ഇവർ പറഞ്ഞു. ശരാശരിയിലും താഴെ പഠിക്കുന്ന കുട്ടികളുടെ കൂട്ടത്തിലേക്ക് ആശിർ നന്ദയെ മാറ്റി ഇരുത്തിയതും ഇതിലൂടെ മറ്റു സുഹൃത്തുക്കളിൽ നിന്ന് കുട്ടിയെ അകറ്റിയതും ആശിർ നന്ദയെ സമ്മർദ്ദത്തിലാക്കി. കരഞ്ഞുകൊണ്ടാണ് കുട്ടി സ്കൂളിൽ നിന്നും വീട്ടിലേക്ക് വന്നതെന്നും പറയുന്നു. സ്കൂളിൻറെ വിദ്യാർഥികളോടുള്ള സമീപനത്തെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും സംഘടിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ അടുത്തദിവസം സ്കൂളിലേക്ക് മാർച്ച് നടത്തും. കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം. സ്കൂളിൽ നിന്നും വീട്ടിലെത്തിയ ആശിർ നന്ദ അനിയത്തിക്കൊപ്പം കുറച്ചുനേരം നിന്ന ശേഷം വീടിന്റെ മുകളിലെ മുറിയിലെത്തി ആ ത്മഹത്യ ചെയ്യുകയായിരുന്നു.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved