ഒരു ജനതയുടെ കാത്തിരിപ്പിന് കണ്ണീർവിരാമം

Pulamanthole vaarttha
ഷിരൂർ : മലയോളം മൺകൂമ്പാരം ഉള്ളിലൊളിപ്പിച്ചു കുത്തിയൊലിച്ച
ഗംഗാ വലിപ്പുഴയിൽ , 72 നാൾ നീണ്ട മിഷൻ അർജുൻ അവസാനിക്കുമ്പോൾ , ഒരു ജനതയുടെ കാത്തിരിപ്പിന് കണ്ണീർവിരാമമായി ‘ മണ്ണിടിച്ചിലിൽ അർജുനെ കാണാതായെന്ന വാർത്ത പുറത്തെത്തിയതോടെ തിരച്ചിൽ ശക്തമാക്കാൻ കർണാടക സർക്കാരിനുമേൽ വലിയ സമ്മർദമാണുണ്ടായത്. ഒരു ലോറി ഡ്രൈവർക്കുവേണ്ടി മന്ത്രിമാരും മറ്റു ജനപ്രതിനിധികളും അടക്കമുള്ളവർ കർണാടകത്തെ ബന്ധപ്പെടുന്നു, മാധ്യമങ്ങളുടെ ഒരു പടതന്നെ ദുരന്തസ്ഥലത്ത് ആഴ്ചകളോളം തമ്പടിച്ച് രാജ്യമെങ്ങും ശ്രദ്ധിക്കുംവിധത്തിൽ വാർത്തനൽകുന്നു… ഇതിനേക്കുറിച്ച് അത്ഭുതപ്പെട്ട കർണാടകയിലെ ഉദ്യോഗസ്ഥരോട്, ‘ഒരു മലയാളിയെയാണ് കാണാതായത്. അതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്..’ എന്നായിരുന്നു ലോറി ഉടമ മനാഫ് കൊടുത്ത മറുപടി.
ലോറി ഉടമ മനാഫ്
അതെ, ലോകമെമ്പാടുമുള്ള മലയാളികളുടെ വേദനയും അർജുൻ. പ്രാർഥനയുമായിരുന്നു ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയിൽനിന്ന് മരത്തടികളുമായി വരുമ്പോഴാണ് അർജുൻ ഷിരൂരിലെ മണ്ണിടിഞ്ഞുള്ള അപകടത്തിൽപ്പെടുന്നത്. അപകടത്തിന്റെ്റെ തലേദിവസമാണ് അർജുൻ കുടുംബത്തെ അവസാനമായി വിളിക്കുന്നത്. പിന്നീട് വിവരം ലഭിക്കാത്തതോടെ അർജുൻ ഓടിച്ച ലോറിയുടെ അവസാന ലൊക്കേഷൻ ഷിരൂരിലാണെന്ന് മനസിലായി. തുടർന്ന് കുടുംബം ഇവിടേക്ക് തിരിച്ചു. ഷിരൂർ സന്ദർശിച്ച കുടുംബത്തിന് അവിടെ നടക്കുന്ന തിരച്ചിലിൽ അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം വാർത്തയാകുകയും അന്നുമുതൽ മലയാള മാധ്യമസമൂഹം അർജുന് വേണ്ടി നിലകൊള്ളുകയും ചെയ്തു.ഷിരൂരിലെ രക്ഷാദൗത്യത്തിൽ ആദ്യഘട്ടത്തിൽ വലിയ ആശങ്കളുണ്ടായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനുള്ള ‘ഗോൾഡൻ ചാൻസ്അവർ’ നഷ്ടപ്പെടുത്തിയെന്ന വിമർശനമുയർന്നു. ഇതോടെയാണ് സർക്കാർ സംവിധാനങ്ങളുടെ പൂർണ്ണമായ ശ്രദ്ധ ഇവിടേക്ക് പതിയുന്നത്. കേരളത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻയും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റേയും ഭരണതലത്തിലും രാഷ്ട്രീയതലത്തിലും ഇടപെടലുണ്ടായി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇടപെട്ടു. വിഷയം പുറത്തറിഞ്ഞ് മൂന്നാംദിവസം തന്നെ പാർലമെന്റ് സമ്മേളനം ഒഴിവാക്കി എം.കെ. രാഘവൻ ഷിരൂരിലെത്തി. റവന്യൂമന്ത്രി കൃഷ്ണബൈര ഗൗഡയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യും ഉൾപ്പെടെ സ്ഥലത്തെത്തി.
കാർവാർ എം എൽ എ ശതീഷ്കൃഷ്ണസെയിൽ
അപടകവിവരം പുറത്തറിഞ്ഞതു മുതൽ കുടുംബത്തെ പ്രതിനിധീകരിച്ച് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ സ്ഥലത്തുണ്ടായിരുന്നു. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫും തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും പ്രതീക്ഷയോടെ, അർജുനെ തിരിച്ചുകൊണ്ടുവരുമെന്ന കുടുംബത്തിന് നൽകിയ വാക്കുമായി ഷിരൂരിൽ നിലയുറപ്പിച്ചു.
കേരളത്തിന്റെ ഭാഗത്തുനിന്ന് സമ്മർദമേറിയതോടെ തിരച്ചിലിന് മുഴുവൻ സമയം നേതൃത്വം നൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കാർവർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിലിനെ ചുമതലപ്പെടുത്തി. തുടക്കം മുതൽ അർജുൻ്റെ ലോറി കണ്ടെത്തുന്നതുവരെ അദ്ദേഹം തിരച്ചിലിന് നേതൃത്വം നൽകി. കർണാടക സർക്കാർ രാഷ്ട്രീയ പരീക്ഷണങ്ങൾ നേരിട്ടപ്പോഴും അദ്ദേഹം സഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ ഷിരൂരിലായിരുന്നു. അർജുനെവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോൾ, സാമൂഹികമാധ്യമങ്ങളിൽ അദ്ദേഹത്തിന് ലഭിക്കുന്ന ‘കേരളത്തിന്റെ 141-ാം എം.എൽ.എ.’ എന്ന വിശേഷണം മലയാളികളുടെ നന്ദിപ്രകടനമാകുന്നു.
മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്റഫിന്റേതാണ് മറ്റൊരു സജീവ സാന്നിധ്യം. ഉത്തരകന്നഡ ഡെപ്യൂട്ടി കമ്മിഷണർ ലക്ഷ്മി പ്രിയയും ഭരണതലത്തിൽ ദൗത്യത്തിന് നേതൃത്വം നൽകി. ദൗത്യം വൈകുന്നതിൽ മലയാളികളുടെ രോഷത്തിന്റെ ചൂടറിഞ്ഞത് കാർവാർ എസ്.പി. പി.നാരായണയാണ്. ദൗത്യം വൈകുമ്പോഴും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച സെൽഫി വലിയ വിമർശനങ്ങൾക്ക് കാരണമായി.
ഈശ്വർ മാൽപെ
ദൗത്യം വൈകുന്തോറും കേരളജനതയുടെ ആത്മരോഷം പലതരത്തിൽ പ്രകടിപ്പിക്കാൻ തുടങ്ങി. തെരുവിൽ പോലും പ്രതിഷേധമുണ്ടായി. അനുമതി ലഭിക്കുകയാണെങ്കിൽ തങ്ങളും തിരച്ചിലിനെത്താമെന്ന് പലകോണുകളിൽനിന്നും ശബ്ദമുയർന്നു. കോഴിക്കോട്ടുനിന്ന് ആദ്യഘട്ടത്തിൽ 18 പേരടങ്ങുന്ന സന്നദ്ധസംഘം ഷിരൂരിലേക്ക് തിരിച്ചു. കൂരാച്ചുണ്ട് റെസ്ക്യൂ ടീമും സ്ഥലത്തെത്തി. രഞ്ജിത്ത് ഇസ്രയേലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് തിരച്ചിലിന് അനുമതി നൽകാതിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കി. നിയന്ത്രണങ്ങളോടെ അനുമതി നൽകിയെങ്കിലും പിന്നീട് ദൗത്യമുപേക്ഷിച്ച് പോരേണ്ടിവന്നു.അതിനിടെ തിരച്ചിൽ വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും അദ്ദേഹം നേരിട്ടു.അർജുനെ കണ്ടെത്തുന്നതിൽ നിർണായകമായത് റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇടപെടലാണ്. അദ്ദേഹത്തിന്റെ് സംഘം നടത്തിയ ഡ്രോൺ പരിശോധനയിലാണ് ലോറി കണ്ടെത്താൻ സാധ്യതയുള്ള നാല് കോൺടാക്ട് പോയിന്റുകൾ രേഖപ്പെടുത്തിയത്. ഇതിൽ സി.പി- 2 എന്ന് രേഖപ്പെടുത്തിയ സ്ഥലത്തുനിന്നാണ് ഇപ്പോൾ അർജുന്റെ ലോറി ലഭിച്ചത്.
കലിതുള്ളിയൊഴുകുന്ന ഗംഗാവലിയുടെ രൗദ്രതയിൽ തിരച്ചിൽ നീണ്ടുപോയി. പുഴയിലിറങ്ങിയുള്ള ശ്രമങ്ങൾ ഫലവത്തായില്ല. ദൗത്യംതന്നെ ഉപേക്ഷിച്ചേക്കുമെന്ന ഘട്ടത്തിലാണ് കോഴിക്കോട്ടുനിന്നുള്ള മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും ഷിരൂരിൽ എത്തുന്നത്.കർണാടക സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തി, അർജുനെ കണ്ടെത്തുന്നതുവരെ ദൗത്യം തുടരാനുള്ള സമ്മർദം ചെലുത്തി. ഇതിന്റെ ഫലം കൂടിയാണ് ഇത്രവൈകിയാണെങ്കിലും ദൗത്യം പൂർണമാവുന്നത്. ഇതിനിടെ ദൗത്യം അവസാനിപ്പിക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കർണാടക മുഖ്യമന്ത്രിക്ക് കത്തുനൽകി. എം.എൽ.എമാരായ എം. വിജിൻ, ലിന്റോ ജോസഫ്, കെ.എം. സച്ചിൻദേവ് എന്നിവരും മന്ത്രിമാർക്കൊപ്പം ഷിരൂരിലുണ്ടായിരുന്നു.
സഹോദരി ഭർത്താവ് ജിതിൻ
ഗംഗാവലിയിലെ ഒഴുക്കിൽ നാവികസേന മുങ്ങിപ്പരിശോധന അസാധ്യമെന്ന് പറഞ്ഞ ഘട്ടത്തിലാണ് പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ സഹായംതേടാൻ കേരളം തന്നെ നിർദേശം മുന്നോട്ടുവെക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈശ്വർ മാൽപെയുടെ സഹായം തേടുന്നത്.മലവെള്ളപ്പാച്ചിലിലും അദ്ദേഹം പലതവണ ഗംഗാവലിയിൽ ഇറങ്ങി. ഡ്രഡ്ജർ എത്തിച്ചുള്ള പരിശോധനയ്ക്കുമുമ്പ് കർണാടക സർക്കാർ താത്കാലികമായി തിരച്ചിൽ അവസാനിപ്പിക്കുന്നതുവരെ ഈശ്വർ മാൽപെ പരമാവധി ശ്രമങ്ങൾ നടത്തി. ഡ്രഡ്ജർ എത്തിച്ച ശേഷം തുടങ്ങിയ തിരച്ചിലിലും പലപ്രധാന വാഹനഭാഗങ്ങളും കണ്ടെത്തിയത് ഈശ്വർ മാൽപെയായിരുന്നു. ഒടുവിൽ അധികൃതരുടെ നിയന്ത്രണങ്ങളെത്തുടർന്ന് അദ്ദേഹം ദൗത്യം മതിയാക്കി തിരിച്ചുപോയി.
ശുഭകരമല്ലാത്ത ഓരോ വാർത്തവരുമ്പോഴും അർജുന് വേണ്ടി നിലകൊണ്ട മനാഫിന്റേതടക്കമുള്ളവരുടെ കാത്തിരിപ്പിനാണ് ഉത്തരമാവുന്നത്. ലോറിയുടെ ഉടമയെന്നതിനപ്പുറം അർജുന്റെ അമ്മയ്ക്കും അച്ഛനും കുടുംബത്തിനും നൽകിയ വാക്കിന്റെ പേരിൽ അയാൾ അവസാനംവരെ നിലകൊണ്ടു. ആദ്യദിനം മുതൽ ഷിരൂരിലുണ്ടായിരുന്ന സഹോദരി ഭർത്താവ് ജിതിൻ, സഹോദരി അഞ്ചു, പ്രതീക്ഷയോടെ കാത്തിരുന്ന ഭാര്യ കൃഷ്ണപ്രിയ, മകൻ, അമ്മ ഷീല, അച്ഛൻ പ്രേമൻ തുടങ്ങിയവരുടെ കാത്തിരിപ്പിന് കൂടിയാണ് ഇപ്പോൾ വിരാമമാവുന്നത്.
അർജുനെ കണ്ടെത്തുന്നതിൽ നിർണായകമായത് റിട്ടയേഡ് മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇടപെടലാണ്. അദ്ദേഹത്തിൻ്റെ സംഘം നടത്തിയ ഡ്രോൺ പരിശോധനയിലാണ് ലോറി കണ്ടെത്താൻ സാധ്യതയുള്ള നാല് കോൺടാക്ട് പോയിന്റുകൾ രേഖപ്പെടുത്തിയത്. ഇതിൽ സി.പി- 2 എന്ന് രേഖപ്പെടുത്തിയ സ്ഥലത്തുനിന്നാണ് ഇപ്പോൾ അർജുന്റെ ലോറി ലഭിച്ചത്.കലിതുള്ളിയൊഴുകുന്ന ഗംഗാവലിയുടെ രൗദ്രതയിൽ തിരച്ചിൽ നീണ്ടുപോയി. പുഴയിലിറങ്ങിയുള്ള ശ്രമങ്ങൾ ഫലവത്തായില്ല. ദൗത്യംതന്നെ ഉപേക്ഷിച്ചേക്കുമെന്ന ഘട്ടത്തിലാണ് കോഴിക്കോട്ടുനിന്നുള്ള മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും ഷിരൂരിൽ എത്തുന്നത്. കർണാടക സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തി, അർജുനെ കണ്ടെത്തുന്നതുവരെ ദൗത്യം തുടരാനുള്ള സമ്മർദം ചെലുത്തി. ഇതിന്റെ ഫലം കൂടിയാണ് ഇത്രവൈകിയാണെങ്കിലും ദൗത്യം പൂർണമാവുന്നത്. ഇതിനിടെ ദൗത്യം അവസാനിപ്പിക്കരുതെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കർണാടക മുഖ്യമന്ത്രിക്ക് കത്തുനൽകി. എം.എൽ.എമാരായ എം. വിജിൻ, ലിന്റോ ജോസഫ്, കെ.എം. സച്ചിൻദേവ് എന്നിവരും മന്ത്രിമാർക്കൊപ്പം ഷിരൂരിലുണ്ടായിരുന്നു.ഗംഗാവലിയിലെ ഒഴുക്കിൽ നാവികസേന മുങ്ങിപ്പരിശോധന അസാധ്യമെന്ന് പറഞ്ഞ ഘട്ടത്തിലാണ് പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ സഹായംതേടാൻ കേരളം തന്നെ നിർദേശം മുന്നോട്ടുവെക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈശ്വർ മാൽപെയുടെ സഹായം തേടുന്നത്. മലവെള്ളപ്പാച്ചിലിലും അദ്ദേഹം പലതവണ ഗംഗാവലിയിൽ ഇറങ്ങി.
ഡ്രഡ്ജർ എത്തിച്ചുള്ള പരിശോധനയ്ക്കുമുമ്പ് കർണാടക സർക്കാർ താത്കാലികമായി തിരച്ചിൽ അവസാനിപ്പിക്കുന്നതുവരെ ഈശ്വർ മാൽപെ പരമാവധി ശ്രമങ്ങൾ നടത്തി. ഡ്രഡ്ജർ എത്തിച്ച ശേഷം തുടങ്ങിയ തിരച്ചിലിലും പലപ്രധാന വാഹനഭാഗങ്ങളും കണ്ടെത്തിയത് ഈശ്വർ മാൽപെയായിരുന്നു. ഒടുവിൽ അധികൃതരുടെ നിയന്ത്രണങ്ങളെത്തുടർന്ന് അദ്ദേഹം ദൗത്യം മതിയാക്കി തിരിച്ചുപോയി.ശുഭകരമല്ലാത്ത ഓരോ
വാർത്തവരുമ്പോഴും അർജുന് വേണ്ടി
നിലകൊണ്ട
മനാഫിന്റേതടക്കമുള്ളവരുടെ
കാത്തിരിപ്പിനാണ് ഉത്തരമാവുന്നത്.
ലോറിയുടെ ഉടമയെന്നതിനപ്പുറം
അർജുന്റെ അമ്മയ്ക്കും അച്ഛനും
കുടുംബത്തിനും നൽകിയ വാക്കിന്റെ
പേരിൽ അയാൾ അവസാനംവരെ
നിലകൊണ്ടു. ആദ്യദിനം മുതൽ
ഷിരൂരിലുണ്ടായിരുന്ന സഹോദരി
ഭർത്താവ് ജിതിൻ, സഹോദരി അഞ്ചു,
പ്രതീക്ഷയോടെ കാത്തിരുന്ന ഭാര്യ
കൃഷ്ണപ്രിയ, മകൻ, അമ്മ ഷീല,
അച്ഛൻ പ്രേമൻ തുടങ്ങിയവരുടെ
കാത്തിരിപ്പിന് കൂടിയാണ് ഇപ്പോൾ
വിരാമമാവുന്നത്.