ഹൊറര്‍ ചിത്രമല്ല; സാക്ഷാല്‍ ഉറുമ്പിന്റെ മുഖം… കാഴ്ചക്കാരെ ഞെട്ടിച്ച് വൈറല്‍ ചിത്രം
Pulamanthole vaarttha
വിൽനിയസ്/ ലിത്വാനിയ : മുകളിലുള്ള ഈ ചിത്രം കണ്ടിട്ട് എന്തു തോന്നുന്നു…!!! ഒരു ഹൊറർ ചിത്രം കണ്ട അനുഭവമാണോ..!കുറച്ചു നേരത്തേക്കെങ്കിലും പേടി തോന്നുന്ന ഈ ഭീകരചിത്രത്തിന്റെ യാഥാർത്ഥ്യം അറിഞ്ഞാൽ നിങ്ങൾക്ക് ഒരുപക്ഷെ ഒരേസമയം ചിരിയും കരച്ചിലും ഒന്നിച്ചുവരാം. നമ്മളൊന്നും അധികം വിലവയ്ക്കാതെ കുഞ്ഞനു റുമ്പുകളുടെ യഥാർത്ഥ മുഖമാണിത്. ഉറുമ്പുകളുടെ സൂക്ഷ്മചിത്രം പകർത്താൻ ലിത്വാനിയൻ ഫോട്ടോഗ്രാഫർ യൂജെനിജസ് കവലൗസ്കസ് കാമറ എടുത്തപ്പോഴും ഇങ്ങനെയൊരു കാഴ്ച ഒട്ടും

പ്രതീക്ഷിച്ചുകാണില്ലെന്നുറപ്പാണ്.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് യൂജെനിജസ് കവലൗസ്കസ്. 2021ൽ അദ്ദേഹം പകർത്തിയ ചിത്രം ലോകം നടുക്കത്തോടെ കാണുന്നത് കഴിഞ്ഞ ദിവസമാണ്. 2022ലെ നിക്കോൺ സ്മോൾ വേൾഡ് ഫോട്ടോമൈക്രോഗ്രഫി കോംപിറ്റീഷന്റെ ഫലം പുറത്തുവന്നപ്പോഴാണ് ഉറുമ്പുകളുടെ യഥാർത്ഥ മുഖം ലോകം കാണുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും ഇതേചിത്രമാണ്. മൈക്രോ ലെൻസ് ഉപയോഗിച്ച് പകർത്തിയ ജീവികളുടെ സൂക്ഷ്മചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.ലോകമാകെ നിമിഷനേരം കൊണ്ട് വൈറലായ ഈ ചിത്രം പുരസ്കാരത്തിന് അർഹമാകുമോ എന്നാണ് ഇപ്പോൾ ലോക ഫോട്ടോ ഗ്രാഫി പ്രേമികൾ കത്തിരിക്കുന്നത്

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved