യുഎഇയിൽ നിന്ന് അംജദ് പറന്നിറങ്ങിയത് പത്ത് വയസ്സുകാരന് പുതുജീവനേകാൻ
Pulamanthole vaarttha
അപൂർവ്വ രക്ത മൂലകോശദാനം ചെയ്ത മുക്കം സ്വദേശി നാടിനഭിമാനമായി
കൊച്ചി : കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ദുബായ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ യാത്രക്കാരനായ അംജദ് പറന്നിറങ്ങിയത് പത്തുവയസ്സുകാരന്റെ ജീവിത പ്രതീക്ഷകളിലേക്കായിരുന്നു. രക്ത കോശരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തുവയസ്സുകാരന് സ്റ്റെം സെല്‍ ദാനം ചെയ്യാനാണ് മുക്കം ചേന്ദമംഗലൂര്‍ സ്വദേശിയും ദുബായിലെ റസ്റ്റോറന്റിലെ മാനേജറുമായ പീടികക്കണ്ടി അംജദ് റഹ്മാന് കേരളത്തിലെത്തിയത്. ബ്ലഡ് സ്റ്റെം സെൽ ഡോണർ റജിസ്ട്രിയായ ദാത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ആശുപതിയിലാണു രക്ത മൂലകോശ ദാനം നിർവഹിച്ചത്. പ്രാഥമിക പരിശോധനയ്ക്കായി രണ്ടാഴ്ച മുന്‍പ് അംജദ് ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയിരുന്നു. പരിശോധന നടത്തി രണ്ടു ദിവസത്തിനകം തിരികെ മടങ്ങി. പരിശോധനാഫലം പോസിറ്റീവായ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച വീണ്ടുമെത്തിയത്. 11 വർഷങ്ങൾക്കു മുൻപ് മുക്കം എംഎഎംഒ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റും ദാത്രിയും ചേർന്നു നടത്തിയ ബ്ലഡ് സ്റ്റെം സെൽ ഡോണർ റജിസ്ട്രേഷൻ ക്യാംപിലാണ് അംജദ് ദാന സന്നദ്ധനായി റജിസ്റ്റർ ചെയ്തത്. യുഎഇയിൽ റസ്റ്റോറൻ്റിൽ മാനേജരായി ജോലി ചെയ്യുന്നതിനിടയിലാണു പത്തുവയസ്സുള്ള കുഞ്ഞിന് രക്ത മൂലകോശം തേടി അംജദിനു വിളിയെത്തുന്നത്. ഉടൻ സമ്മതം മൂളിയ അംജദ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി. രക്ത മൂലകോശ ദാനത്തിനുള്ള സൗകര്യം യുഎഇയിൽ ഇല്ലാത്തതു കൊണ്ടാണു കൊച്ചിയിലെത്തേണ്ടിവന്നത്. രക്ത മൂലകോശ ദാനത്തിനു മുൻപു രക്തത്തിലെ മൂലകോശങ്ങളുടെ അളവു വർധിപ്പിക്കാനായി തുടർച്ചയായി 5 ദിവസം കുത്തിവയ്പുകളെടുത്തു. തുടർന്ന് ആശുപത്രിയിലെത്തി 3- 4 മണിക്കൂർ സമയമെടുത്ത് മൂലകോശ ദാനം നടത്തിയ ശേഷം അംജദ് കഴിഞ്ഞ ദിവസം അജ്മാനിലേക്കു മടങ്ങി. അംജദിൻറെ നന്മക്ക് കയ്യടിക്കുകയാണിപ്പോൾ സോഷ്യൽ ലോകം
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved