ഗസ്സയിലെ പ്രിയ കൂട്ടുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; ആഘോഷമില്ലാതെ അമീർ അബ്ബാസിൻ്റെ പെരുന്നാൾ
Pulamanthole vaarttha
പുലാമന്തോൾ: ലോകം പെരുന്നാൾ ആഘോഷിക്കുമ്പോൾ പുലാമന്തോൾ വളപുരത്തെ ഫുട്ബോൾ താരം അമീർ അബ്ബാസ് ഇത്തവണ പെരുന്നാൾ ദിനം പ്രാർഥനയിലൊതുക്കി.ഗസ്സയിലെ പ്രിയ സുഹൃത്ത് ഉമർ ഖാലിദിന്റെയും കുടുംബത്തിന്റെയും ഒരു വിവ രവുമില്ലാത്തതാണ് ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കാൻ കാരണം. എന്നും അതിർത്തി കടന്നുള്ള സൗഹൃദത്തിന് പേര് കേട്ടയാളാണ് വളപുരം കെപി കുളമ്പിൽ കരപാറക്കൽ അമീർ അബ്ബാസ്. ലോകം മുഴുവൻ പെരുന്നാൾ ആഘോഷിക്കുമ്പോൾ ഫുട്ബോൾ താരം കൂടിയായ അമീർ ഇത്തവണ പെരുന്നാൾ ദിനം പ്രാർഥനയിലൊതുക്കി.

ഒട്ടേറെ പ്രാദേശിക ഫുട്ബോൾ ടൂർണമെന്റുകളിൽ ബൂട്ടണിഞ്ഞിട്ടുള്ള അമീർ നിലവിൽ സൂപ്പർ സ്റ്റുഡിയോ ഫുട്ബോൾ ടീം കൂട്ടായ്മയുടെ ഭാഗമാണ്.അമീറിന്റെ ഉറ്റ സൗഹൃദമായ ഗാസ സ്വദേശി ഉമർ ഖാലിദിന്റെയും കുടുംബത്തിന്റെയും ഒരു വിവ രവുമില്ലാത്തതാണ് ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കാൻ കാരണം. ഗാസയിലെ തന്നെ മറ്റു സു ഹൃത്തുക്കളോട് അന്വേഷിക്കു മ്പോഴും അത്ര സന്തോഷകരമായ വിവരങ്ങളല്ല ലഭിക്കുന്നത്. വിവിധ രാജ്യങ്ങളിലായി ഒട്ടേറെ സുഹ്യ ത്തുക്കളുള്ള അമീർ 2 വർഷം മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് ഉമർ ഖാലിദിനെ പരിചയപ്പെട്ടത്. യുദ്ധത്തിന്റെ യും കെടുതികളുടെയും നടുക്കുന്ന വാർത്ത കളാണ് ഉമർഖാലിദിൽ നിന്നു കേട്ടുകൊണ്ടിരുന്നത് ആശ്വസിപ്പിക്കു മായിരുന്നു അമീർ. ഇതിനിടെ ഇസ്രയേൽ ആക്രമണത്തിൽ തന്റെ സഹോദ രനും സഹോദരിയും കൊല്ലപ്പെട്ടെന്ന നടുക്കുന്ന വിവരവും ഉമർ ഖാലിദിൽ നിന്നറിഞ്ഞു. യുദ്ധക്കെടുതികൾ തുടർന്നാൽ ഇതുപോലുള്ള ശക്തമായ ഒരു ബോംബിങ്ങിൽ ഞങ്ങളും കൊല്ലപ്പെട്ടേക്കുമെന്ന് ഉമർഖാലിദും ആശങ്ക പങ്കു വച്ചിരുന്നു. അന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ആത്മധൈര്യം പകരുകയും ചെയ്തിരുന്നതായി അമീർ.

എന്നാൽ കുറേനാളായി ഉമർ ഖാലിദിന്റെ ഒരു വിവരവും അപീടി ന് ലഭിക്കുന്നില്ല. ഓൺലൈനായി ബന്ധപ്പെടാൻ പല തവണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഗാസയിലെ സുഹൃത്തുക്കളോട് ഉമർ ഖാലിദിനെ കുറിച്ച് തിരക്കിയെങ്കിലും ആശാവഹമായ വിവരങ്ങളൊന്നും ലഭിച്ചില്ല പലസ്തീൻ രാജ്യാന്തര ഫുട്ബോൾ താരം മഹമൂദ് സൽമേ അടക്കം അമീറിന് അവിടെ ഒട്ടനവധി സുഹൃത്തുക്കളുണ്ട്. ഇപ്രാവശ്യത്തെ പെരുന്നാൾ വസ്ത്രങ്ങൾ എടു ക്കാനുള്ള പണവും കൂട്ടുകാരിൽ നിന്നും മറ്റും സമാഹരിച്ച തുകയും ഗാസയിലെ സുഹൃത്തുക്കൾക്ക് ഭക്ഷണത്തിനും വസ്ത്രങ്ങൾക്കു മായി അമീർ നൽകി കൂട്ടുകാർ യുദ്ധഭീതിയിലും ദുരിതത്തിലും കഴി യുമ്പോൾ എങ്ങനെയാണ് തനി ക്ക് പെരുന്നാൾ ആഘോഷിക്കാനാവുക എന്നാണ് അമീർ ചോദിക്കുന്നത്.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved