ഇരുപത്തിയൊന്നാം മാസത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി വളപുരത്തുനിന്നും ഒരു കൊച്ചു മിടുക്കി
Pulamanthole vaarttha
വളപുരം: വളപുരത്തെ അലൈന മെവിഷ് എന്ന കൊച്ചു മിടുക്കിക്ക് ഒരു വർഷവും 9 മാസവും മാത്രമാണ് ഇപ്പോൾ പ്രായം എന്നാൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഓർമ്മശക്തിയിൽ വലിയവരെ പോലും ഞെട്ടിക്കുകയാണ് ഈ കുരുന്ന്. ഇപ്പോൾ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഈ കുരുന്ന്. വളപുരം സ്വദേശി
കല്ലേത്തൊടി മുർഷിദ് അലിയുടെയും ഫാത്തിമത് സുമയ്യയുടെയും മകൾ അലൈന മെവിഷ് ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഒരു അച്ചിവർ ആയി നാടിനും കുടുംബത്തിനും അഭിമാനമായത്. അലൈന മെവിഷ്

ഈ ചെറിയ പ്രായത്തിൽ തന്നെ (21 മാസം) 109 ഓളം പ്രശസ്ത വ്യക്തികൾ, വിവിധതരം പഴങ്ങൾ, പച്ചക്കറികൾ മൃഗങ്ങൾ, വാഹനങ്ങൾ, ഭക്ഷണസാധനങ്ങൾ, അക്കങ്ങൾ എന്നിവ തിരിച്ചറിയാൻ കഴിയുന്നുണ്ട് ഈ കഴിവുകൾ കണ്ടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഒരു ഭാഗമാവാൻ കഴിഞ്ഞത്. കുട്ടികളിലെ മൊബൈൽ ഉപയോഗം ഇല്ലാതിരിക്കാൻ വേണ്ടി വിവിധ വസ്തുക്കളുടെ ഫോട്ടോകൾ പ്രിന്റ് ചെയ്ത് കുട്ടിക്ക് കാണിച്ചു പരിചയപ്പെടുത്തിയതോടെയാണ് കുരുന്നു അലൈനക്ക് അതെല്ലാം ഓർത്തുവെക്കാനുള്ള കഴിവ് ഉണ്ടെന്ന് മനസ്സിലാക്കാൻ പറ്റിയതെന്നാണ് അലൈനയുടെ മാതാപിതാക്കൾ പറയുന്നത്. കുരുന്നിന്റെ ഈ പ്രത്യേക കഴിവ് ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അധികൃതരെ അറിയിക്കുകയായിരുന്നു.
വീഡിയോ കാണാം
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved