എ.ഡി.ജി.പി എം ആർ അജിത് കുമാറിനും, എസ് പി സുജിത് ദാസിനെതിരെയും വിജിലൻസ് അന്വേഷണം
Pulamanthole vaarttha
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം ആര് അജിത്ത് കുമാറിന് സ്ഥാനമാറ്റം ഉണ്ടാകാന്‍ കളമൊരുങ്ങുന്നു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും അടക്കം പി വി അന്‍വര്‍ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
അനധികൃതമായ സ്വത്ത് സമ്പാദനം സംബന്ധിച്ചാണ് അന്വേഷണം. അജിത് കുമാറിനെ കൂടാതെ സസ്പെൻഷനിലായ എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. ഡിജിപി മുന്നോട്ട് വെച്ച നിര്‍ദേശം ആണ് സര്‍ക്കാര്‍ അംഗീകരിച്ചത്.ഡിജിപിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും. വിജിലന്‍സ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയില്‍ തുടരാന്‍ കഴിയില്ല. ഡിജിപി ശുപാര്‍ശ നല്കി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം.എസ്പി സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ പൊലിസ് ക്വാര്‍ട്ടേഴ്സില്‍ നിന്നും മുറിച്ച മരം അജിത് കുമാറിനും നല്‍കിയെന്നാണ് പിവി അന്‍വറിന്റെ ആരോപണം. ഇതോടൊപ്പം ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വര്‍ണക്കടത്തുകാരില്‍ നിന്ന് സ്വര്‍ണം പിടിച്ച് മുക്കി, കവടിയാറിലെ വീട് നിര്‍മ്മാണം അടക്കം ആരോപണത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണത്തിലൂടെ മറ്റൊരു ഡിജിപി തല അന്വേഷണം കൂടിയാണ് അജിത് കുമാര്‍ നേരിടേണ്ടി വരുന്നത്. മറ്റ് ആരോപണങ്ങളില്‍ ഷെയ്ഖ് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved