തിരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനം: ക്രമസമാധാനം പാലിക്കണം
Pulamanthole vaarttha
മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മലപ്പുറം ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആഹ്ലാദപ്രകടനം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവത്ത രൂപത്തിലും നിയമം പാലിച്ചും നടത്തണമെന്ന് യോഗത്തില്‍ ഡി.വൈ.എസ്.പി ആവശ്യപ്പെട്ടു. വിജയാഹ്ലാദ പ്രകടനങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസറെ മുന്‍കൂട്ടി അറിയിക്കണം.

വിജയാഹ്ലാദ പ്രകടനങ്ങളും, മറ്റു പരിപാടികളും വൈകീട്ട് ആറിന് അവസാനിപ്പിക്കണമെന്നും ഡി.വൈ.എസ്.പി അറിയിച്ചു. പൊതുസ്ഥലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും സ്ഥാപിച്ച കൊടികള്‍, ബോര്‍ഡുകള്‍ എന്നിവ വെള്ളിയാഴ്ച തന്നെ അഴിച്ച് മാറ്റാന്‍ യോഗത്തില്‍ തീരുമാനിച്ചു.

ആഹ്ലാദ പ്രകടനങ്ങളില്‍ ക്രമസമാധാനം പാലിക്കാനും നിയമലംഘനം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.
തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
പുറമണ്ണൂർ ഗ്രാമത്തിലെ പാഡിയിലെ കൂട്ടുകാർ എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന്പ വയലിന് നടുവിലൂടെ പോകുന്ന റോഡിൽ ഒരുക്കിയിട്ടുള്ള...
© Copyright , All Rights Reserved