തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു, പ്രതി കീഴടങ്ങി

Pulamanthole vaarttha
കൂട്ട കൊലയ്ക്ക് കാരണം പ്രണയം വീട്ടുകാര്‍ അംഗീകരിക്കാത്തത്?; ഫര്‍സാന ബിരുദ വിദ്യാര്‍ത്ഥി,
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് സ്വന്തം കുടുംബത്തിലെ അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് ക്രൂരത ചെയ്തത്. കൊല്ലപ്പെട്ടവരില്‍ യുവാവിന്റെ പെണ്‍സുഹൃത്തും സഹോദരനും ഉള്‍പ്പെടുന്നു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ പിതാവിന്റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹസാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്റെ സഹോദരന് ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അഫാൻ പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമതായി, പാങ്ങോട്ടെ വീട്ടിൽ പ്രതിയുടെ മാതാവിന്റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
മൂന്നാമതായി കൂനൻവേങ്ങ ആലമുക്കിൽ രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നൽകുകയായിരുന്നു. ഇതിനുപിന്നാലെയാണ് വെഞ്ഞാറമൂടിന് പുറമെ പാങ്ങോടും കൂനൻവേങ്ങ ആലമുക്കിലും കൊലപാതകം നടന്ന വിവരം പുറത്തുവരുന്നത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്. വെഞ്ഞാറമൂടിലെ പേരുമല, തിരുവനന്തപുരത്തെ പാങ്ങോട്, കൂനൻവേങ്ങ ആലമുക്ക് എന്നീ മൂന്നു സ്ഥലങ്ങളിലായാണ് പ്രതി കൊലപാതകം നടത്തിയത്. എന്നിവരെയാണ് വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയത്. ഇവിടെ വെച്ചാണ് പ്രതിയുടെ മാതാവ് ഷമീനയ്ക്കും വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്. പ്രതിയുടെ പിതാവിന്റെ സഹോദരനാണ് എസ്എൻ പുരത്ത് കൊല്ലപ്പെട്ട ലത്തീഫ്. ലത്തീഫിന്റെ ഭാര്യ ഷാഹിദയാണ് എസ്എൻ പുരത്തെ വീട്ടിൽ കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍. മൂന്നിടങ്ങളിലായി പ്രതി ആക്രമിച്ച ആറുപേരിൽ മാതാവ് മാത്രമാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ മുതലാണ് മൂന്നിടങ്ങളിലായി പ്രതി കൂട്ടക്കൊലപാതകം നടത്തിയത്.
കൂട്ട കൊലയ്ക്ക് കാരണം പ്രണയം വീട്ടുകാര്‍ അംഗീകരിക്കാത്തത്?; ഫര്‍സാന ബിരുദ വിദ്യാര്‍ത്ഥി,
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതെന്ന് വിവരം. കൊല്ലപ്പെട്ട ഫര്‍സാനയുമായുള്ള പ്രതിയുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊടും ക്രൂരത ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇന്ന് രാവിലെയാണ് അഫ്സാനയെ പ്രതി വീട്ടില്‍ നിന്നും ഇറക്കി പേരുമലയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് അഫാസിനൊപ്പം ഇറങ്ങി വരികയായിരുന്നു. മുരുക്കോണം സ്വദേശിയാണ് ഫര്‍സാന.പ്രണയം സമ്മതിപ്പിക്കുന്നതായി അഫ്സാന് ഒടുവില്‍ പോയത് പാങ്ങോടുള്ള പിതാവിന്റെ അമ്മയുടെ അടുത്തേക്ക് ആയിരുന്നു. എന്നാല്‍ അച്ഛമ്മ സല്‍മാ ബീവിയും ബന്ധത്തെ എതിര്‍ത്തു. ഇതോടെയാണ് പ്രതി സല്‍മാ ബീവിയെ ആദ്യം കൊലപ്പെടുത്തിയത്. തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു സല്‍മാ ബീവിയുടെ മൃതദേഹം കണ്ടത്. ബന്ധുവായ പെണ്‍കുട്ടിയാണ് ആദ്യം മൃതദേഹം കണ്ടത്. ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് അഫ്സാന്റേതെന്നാണ് വിവരം.സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലേക്ക് പോകുന്നത്. അവിടെ വെച്ച് ഉമ്മയെയും സഹോദരനെയും കാമുകിയെയും വെട്ടുകയായിരുന്നു. മൂന്നുപേരും മരിച്ചെന്ന ഉറപ്പില്‍ പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് വീടുവിട്ടിറങ്ങിയത്. ചൂള്ളാളത്തെ വീട്ടിലെത്തിയാണ് അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. നിലവില്‍ പ്രതിയുടെ മാതാവ് മാത്രമാണ് രക്ഷപ്പെട്ടത്. മാതാവ് ഷെമീന് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.ഒറ്റ ദിവസമാണ് ഈ കൊലപാതകങ്ങളെല്ലാം നടന്നത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. അഫാന്റെ അച്ഛന് വിദേശത്താണ്. പിതാവിനൊപ്പം വിദേശത്തായിരുന്നു അഫാനും കുടുംബവും. ഈയടുത്താണ് നാട്ടിലെത്തിയത്. അഫാനും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്.