തമിഴ്നാട്ടില്‍ വാഹനാപകടം; മഞ്ചേരി സ്വദേശികളായ പിതാവും മകനും മരിച്ചു
Pulamanthole vaarttha
മഞ്ചേരി : തമിഴ്നാട് ഡിണ്ടിഗല്‍ ജില്ലയിലെ പളനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശികളായ പിതാവും മകനും മരിച്ചു. തരകന് വീട്ടില്‍ സ്വദഖത്തുല്ല (33), മകന് മുഹമ്മദ് ആദി (മൂന്നര) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഭാര്യ ഫാത്വിമ സുഹറ, മകള്‍ ഐസല്‍ മറിയം എന്നിവര്‍ ഉടുമല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് തിരുപ്പൂര്‍ ഉടുമല റോഡില്‍ പുഷ്പത്തൂരിലാണ് അപകടമുണ്ടായത്. രാവിലെ പത്തിന് ഏര്‍വാടി സിയാറത്തിന് പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടമായി റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ലോറിക്ക് അടിയില്‍ കുടുങ്ങിയ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കിയാണ് പുറത്തെടുത്തത്. സ്വദഖത്തുല്ലയാണ് കാര്‍ ഓടിച്ചിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ സ്വദഖത്തുല്ലയുടെയും ആദിയുടെയും തല ലോറിയുടെ പിന്നിലെ കമ്പിക്കുള്ളില്‍ കുടുങ്ങി. മൃതദേഹങ്ങള്‍ ഉടുമല സര്‍ക്കാര്‍ ആശുപത്രിയില്‍. പിതാവ്: പരേതനായ അബ്ദുല്‍ കരീം. മാതാവ്: റംലത്ത്. സഹോദരങ്ങള്‍: ഹിദായത്തുല്ല, കിഫായത്തുല്ല, ഇനായതുല്ല. മയ്യിത്തുകള്‍ മാളികപ്പറമ്പ് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില്‍ പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved