മകളുടെ വിവാഹത്തിനായി വിദേശത്തുനിന്നെത്തിയ പിതാവും വിവാഹം നടക്കേണ്ടിയിരുന്ന മകളും വീട്ടിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചു
Pulamanthole vaarttha
ദാരുണ ദുരന്തം പിതാവ് ഗൾഫിൽ നിന്നെത്തി വിമാനം ഇറങ്ങി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ,
ആലപ്പുഴ: മകളുടെ വിവാഹത്തിനായി വിദേശത്തുനിന്ന് നാട്ടിലേക്കു വരികയായിരുന്ന പിതാവും മകളും വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്ദുസത്താർ ഹാജി(52), വിവാഹം ഉറപ്പിച്ച മകൾ ആലിയ (20) എന്നിവരാണ് മരിച്ചത് ദേശീയ പാതയിൽ കരുവാറ്റ കെ വി ജെട്ടി ജങ്ഷനിൽ ഇന്നലെ രാവിലെ ഏഴുമണിക്കായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നിൽ ഇവർ സഞ്ചരിച്ച ഇന്നോവ കാറിടിക്കുകയായിരുന്നു.

ആലിയയുടെ വിവാഹത്തിനായി ഗൾഫിൽ നിന്ന് വരുന്ന സത്താറിനെ നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് ഹരിപ്പാട് അപകടം ഉണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ കുടുംബം സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു.പിതാവിനെയും മകളെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലം ജീവൻ രക്ഷിക്കാനായില്ല. മൂന്നു മക്കളിൽ മൂത്തവളാണ് മരിച്ച ആലിയ. കാറിലുണ്ടായിരുന്ന ബന്ധുക്കളും ഡ്രൈവറും അടക്കം മറ്റ് നാലുപേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ആലിയയുടെയും പിതാവിന്റെയും മരണം നാട്ടുകാരിലും ബന്ധുക്കളിലും വലിയ വേദനയായി

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved